പുതുവത്സരത്തോട് അനുബന്ധിച്ചു ടോക്കിയോയിലെ മത്സ്യമാർക്കറ്റിൽ നടന്ന ലേലത്തിൻ ഭീമൻ ട്യൂണ വിറ്റുപോയത് 31 ലക്ഷം ഡോളറിന്. സുഷി മത്സ്യവിഭവം വിൽക്കുന്നറസ്റ്ററന്റുകൾ നടത്തി പ്രസിദ്ധ നായ കിയോഷി കിമുറയാണ് വാങ്ങിയത്. എല്ലാ വർഷവും ലേലത്തിൽ പങ്കെടുത്ത് ഏറ്റവും വലിയ ട്യൂണയെ വാങ്ങുന്ന ഇദ്ദേഹം ‘ട്യൂണ രാജാവ്’ എന്നാണറിയപ്പെടുന്നത്.
ബ്ലൂഫിൻ ഇനത്തിൽപ്പെട്ട ട്യൂ ണയ്ക്ക് 278 കിലോ തൂക്കമുണ്ട്. സാധാരണ 60,000 ഡോളർവരെ ഇതിനു വില ലഭിക്കാം. വംശനാശഭീഷണി നേരിടുന്ന ഈ മത്സ്യ ത്തിന്റെ ലഭ്യത ഇപ്പോൾ കുറവാണ്. 2013ലെ പുതുവത്സരത്തിലെ ലേലത്തിൽ കിമുറ ടൂണ വാങ്ങിയത് 14 ലക്ഷം ഡോളറിനായിരുന്നു.