സഹിക്കുന്നതിനും പരിധിയില്ലേ! വിവാഹദിനത്തില്‍ കൂട്ടുകാരുടെ റാഗിംങ് പരിധിവിട്ടപ്പോള്‍ ഭക്ഷണമേശ പോലും തട്ടിത്തെറിപ്പിച്ച് വരന്റെ ഇറങ്ങിപ്പോക്ക്; വീഡിയോ വൈറല്‍

അടുത്തിടെയായി കേരളത്തില്‍ പ്രത്യേകമായവിധം കണ്ടു വരുന്ന ഒരു പ്രതിഭാസമാണ് വിവാഹ വേളയില്‍ വധൂവരന്മാരുടെ കൂട്ടുകാര്‍ ചേര്‍ന്ന് അവര്‍ക്ക് നല്‍കുന്ന റാഗിംങ്. ശവപ്പെട്ടിയില്‍ വരെ വരനെ വേദിയിലേയ്ക്ക് എത്തിക്കുന്ന കൂട്ടുകാരുടെ വീഡിയോ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

പലപ്പോഴും ഒന്നും ചെയ്യാനോ പറയാനോ കഴിയാതെ നിസ്സഹായരായി നില്‍ക്കാനേ വധൂവരന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കഴിയാറുമുള്ളൂ. സമാനമായ രീതിയില്‍ അതിരുവിട്ട ഒരു വിവാഹാഘോഷം ആണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്.

ഇവിടെ പക്ഷേ സുഹൃത്തുക്കളുടെ പരിധിവിട്ട റാഗിങ് സഹിക്കവെയ്യാതെ ദേഷ്യപ്പെട്ട് ഭക്ഷണവും തട്ടിത്തെറിപ്പിച്ച് എംഴുന്നേറ്റ് പോകുന്ന വരനെയാണ് കാണുന്നത്.

വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് സുഹൃത്തുക്കളുടെ ആഘോഷപരിപാടി. വരനും വധുവിനും ഒരു ഇലയില്‍ ഭക്ഷണം വിളമ്പിയാണ് ഇവര്‍ ആദ്യം ഇവരെ കഴിക്കാനിരുത്തിയത്. വരന്‍ ആദ്യമെല്ലാം ഇത് ചിരിച്ചാസ്വദിക്കുകയായിരുന്നു. ഇലയില്‍ വിളമ്പിയ ചോറെല്ലാം വധു തന്റെ വശത്തേക്ക് മാറ്റിയിടുന്നതും വിഡിയോയില്‍ കാണാം. ഇതോടെ സുഹൃത്തുക്കള്‍ വരനെ പരിഹസിക്കാന്‍ തുടങ്ങി. ഇതോടെ നിയന്ത്രണം വിട്ട വരന്‍ ആ മേശ ഉള്‍പ്പെടെ വലിച്ചെറിഞ്ഞ് ഇറങ്ങി പോകുകയായിരുന്നു. അതേസമയം വരനും കൂട്ടരും ചേര്‍ന്ന് നടത്തിയ പരിപാടിയാണ് ഇത് എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Related posts