തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ മറവിൽ തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ രണ്ട് എൻജിഒ യൂണിയൻ നേതാക്കൾ പിടിയിൽ. അശോകൻ, ഹരിലാൽ എന്നിവരാണ് പിടിയിലായത്.
ഹരിലാൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും അശോകൻ എൻജിഒ യൂണിയൻ തൈക്കാട് ഏരിയ സെക്രട്ടറിയുമാണ്. ബുധനാഴ്ച രാവിലെയാണ് പണിമുടക്ക് അനുകൂലികൾ സെക്രട്ടേറിയറ്റിനു സമീപത്തെ എസ്ബിഐയുടെ ട്രഷറി മെയിൻ ബ്രാഞ്ച് അടിച്ചു തകർത്തത്.
ട്രഷറി ബ്രാഞ്ചിൽ കടന്ന ഹർത്താൽ അനുകൂലികൾ മാനേജരുടെ കാബിനിൽ കയറി മേശയിലെ ഗ്ലാസ്, കംപ്യൂട്ടർ മോണിറ്റർ, മേശപ്പുറത്തിരുന്ന ഫോണ് എന്നിവ അടിച്ചു തകർക്കുകയായിരുന്നു. പന്ത്രണ്ടോളം പേരടങ്ങിയ ഒരു സംഘമാണ് ട്രഷറിയിലേക്കു തള്ളിക്കയറി ആക്രമണം നടത്തിയത്.