ഗാനങ്ങള്‍ക്ക് റോയല്‍ട്ടി ആവശ്യപ്പെട്ട വിഷയത്തില്‍ ഇളയരാജയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ ജെ യേശുദാസ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് യേശുദാസ് തുറന്നു പറഞ്ഞത്. ഒരു ഗാനം എന്ന് ഒരു കൂട്ടം ആളുകളുടെ പ്രയത്‌നത്തിലൂടെ ഉണ്ടാകുന്നതാണ്, പിന്നെ എങ്ങിനെയാണ് ഒരാള്‍ക്ക് മാത്രം റോയല്‍ട്ടി കൊടുക്കുക. എ്ന്ന് യേശുദാസ് ചോദിക്കുന്നു.
വിദേശങ്ങളില്‍ ഒരു ഗാനം എഴുതുന്നതും സംഗീതം നല്‍കുന്നതും ആലപിക്കുന്നതുമെല്ലാം ഒരു വ്യക്തി തന്നെയാണ്. എന്നാല്‍ നമ്മുടെ കാര്യം ഇങ്ങിനെയല്ല. സംഗീത സംവിധായകനെ കൂടാതെ എഴുത്തുകാരും ഗായകരും വാദ്യോപകരണങ്ങള്‍ വായിക്കുന്നവരും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാമുണ്ട്. ഇതൊരു കൂട്ടായ പ്രവര്‍ത്തനമാണ് പിന്നെ എങ്ങിനെ ഒരാളുടെ മാത്രം സൃഷ്ടിയാകും.
ഗായകനില്ലാതെ ഗാനം പ്രശസ്തമാകില്ല. ഇനി ഗായകര്‍ വെറും പണിക്കാരാണെന്നാണ് മനസ്സിലെ വിചാരമെങ്കില്‍ തനിയെ ഗാനം പാടി പ്രശസ്തമാക്കട്ടെ. താന്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടികളില്‍ ഇളയരാജയുടെ ഗാനങ്ങള്‍ ആലപിക്കാറില്ലെന്നും യേശുദാസ് കൂട്ടിച്ചേര്‍ത്തു.