ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ പ​ഞ്ചാ​യ​ത്ത്  പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​ടി​നു സ​മീ​പം സ്ഫോ​ട​കവ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി;  സ്ഥലത്ത് നിന്ന് ആർഎസ്എസ് പ്രവർത്തകർ ബൈക്കിൽ രക്ഷപ്പെട്ടതായി കൃഷ്ണമ്മ

മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ പെ​ട്രോ​ൾ നി​റ​ച്ച സ്ഫോ​ട​ന സാ​മ​ഗ്രി​യും ഗു​ണ്ടും ക​ണ്ടെ​ത്തി. ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​കൃ​ഷ്ണ​മ്മ​യു​ടെ പേ​ള​യി​ലെ വീ​ടി​നു സ​മീ​പം ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ലെ കു​റ്റി​ക്കാ​ട്ടി​ൽ നി​ന്നും ഇ​ന്ന​ലെ രാ​വി​ലെ 9.15 ഓ​ടെ​യാ​ണ് കു​പ്പി​യി​ൽ പെ​ട്രോ​ൾ നി​റ​ച്ച നി​ല​യി​ലു​ള്ള സ്ഫോ​ട​ക സാ​മ​ഗ്രി​യും പെ​ട്രോ​ൾ നി​റ​ച്ച പ്ലാ​സ്റ്റി​ക് കു​പ്പി​യും ഗു​ണ്ടും ക​ണ്ടെ​ത്തി​യ​ത്.

കൃ​ഷ്ണ​മ്മ​യു​ടെ അ​യ​ൽ​വാ​സി​യാ​യ ബ​ന്ധു അ​രു​ണ്‍ വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ന്പോ​ൾ സം​ശ​യ​ക​ര​മാ​യ നി​ല​യി​ൽ സ​മീ​പ​ത്തു​ള്ള ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​നു​സ​മീ​പം റോ​ഡ​രി​കി​ൽ ബൈ​ക്ക് നി​ർ​ത്തി​യി​രി​ക്കു​ന്ന​ത് ക​ണ്ടു. പ​രി​ശോ​ധ​ന​യ്ക്കാ​യി കൃ​ഷ്ണ​മ്മ​യും അ​രു​ണും ബൈ​ക്കി​ന​രി​കി​ലേ​ക്ക് ന​ട​ന്നു ചെ​ല്ലു​ന്ന​തി​നി​ട​യി​ൽ ക​ട​വൂ​ർ സ്വ​ദേ​ശി​യാ​യ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ മ​റ്റൊ​രാ​ളെ​യും പി​ന്നി​ൽ ക​യ​റ്റി പെ​ട്ടെ​ന്ന് ക​ട​ന്നു ക​ള​യു​ന്ന​ത് ക​ണ്ട​താ​യി ഇ​രു​വ​രും പ​റ​ഞ്ഞു.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ മാ​വേ​ലി​ക്ക​ര എ​സ്ഐ സി. ​ശ്രീ​ജി​ത്ത് സ്ഫോ​ട​ന സാ​മ​ഗ്രി​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​യി.ക​ഴി​ഞ്ഞ​ദി​വ​സം ഈ​രേ​ഴ വ​ട​ക്ക് ശ്രീ​വ​ത്സ​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് എ​റി​ഞ്ഞ മാ​തൃ​ക​യി​ലു​ള്ള സ്ഫോ​ട​ക സാ​മ​ഗ്രി​യാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൃ​ഷ്ണ​മ്മ മാ​വേ​ലി​ക്ക​ര സി​ഐ​ക്ക് പ​രാ​തി ന​ൽ​കി.

ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ മൂ​ന്നു​മാ​സ​മാ​യി തു​ട​രു​ന്ന ആ​ക്ര​മ​ണ പ​ര​ന്പ​ര​യി​ൽ ര​ണ്ടു ത​വ​ണ​യാ​ണ് ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​കൃ​ഷ്ണ​മ്മ​യു​ടെ വീ​ടി​നു നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ദ്യ​ത്തെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട് ത​ല്ലി​ത്ത​ക​ർ​ത്ത അ​ക്ര​മി​ക​ൾ ര​ണ്ടാം​ത​വ​ണ വീ​ടി​നു​നേ​രേ ഗു​ണ്ടെ​റി​യു​ക​യാ​യി​രു​ന്നു.

സ്ഫോ​ട​ന സാ​മ​ഗ്രി​ക​ൾ ക​ണ്ടെ​ത്തി​യ ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ലെ ശു​ചി​മു​റി​യി​ൽ നി​ന്നും ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഗു​ണ്ടു​ക​ളും ആ​യു​ധ​ങ്ങ​ളും മ​റ്റും ക​ണ്ടെ​ത്തി​യ​ത്. ഈ ​സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ക​ളാ​യ ആ​ർ​എ​സ്എ​സു​കാ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ക​ണ്ടെ​ത്തി​യ സ്ഫോ​ട​ക സാ​മ​ഗ്രി​ക​ൾ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts