ബ​സ് സ്റ്റോ​പ്പു​ക​ൾ​ക്കു മു​ന്നി​ൽ അനധികൃത പാ​ർ​ക്കിം​ഗ്; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ; ആളെകയറ്റാൻ റോഡിന്‍റെ മധ്യഭാഗത്ത് ബസ് നിർത്തേണ്ട അവസ്ഥ

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ ബ​സ് സ്റ്റോ​പ്പു​ക​ൾ​ക്ക് മു​ന്നി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് വ്യാ​പ​ക​മാ​യ​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. നെ​ഹ്റു പാ​ർ​ക്കി​ലും വെ​ള്ളൂ​ർ​കു​ന്ന​ത്തു​മാ​ണ് അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന​ത്.
ഇ​വി​ടെ​യെ​ത്തു​ന്ന ബ​സു​ക​ൾ​ക്ക് യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ന്ന​തി​നും ക​യ​റ്റു​ന്ന​തി​നും റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് നി​ർ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​വ​ർ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി നി​ൽ​ക്കേ​ണ്ടി​വ​രു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​കു​ന്നു​ണ്ട്. പ​ല ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ളും ത​ക​ർ​ന്നി​രി​ക്കു​ന്ന​തും യാ​ത്ര​ക്കാ​രെ വ​ല​യ്‌​ക്കു​ക​യാ​ണ്. സ​ന്ധ്യ​യാ​കു​ന്ന​തോ​ടെ ഇ​വി​ടം മ​ദ്യ​പാ​നി​ക​ൾ കൈ​യ​ട​ക്കു​ന്ന​തും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ക​യാ​ണ്. ഇ​തോ​ടെ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ബ​സ് കാ​ത്തു നി​ൽ​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.

ഗ​താ​ഗ​ത​ക്കു​രു​ക്കി​ലാ​കു​ന്ന ന​ഗ​ര​ത്തി​ൽ ബ​സ് സ്റ്റോ​പ്പു​ക​ൾ​ക്കു മു​ന്നി​ൽ ബ​സു​ക​ൾ നി​ർ​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്. ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പോ​ലീ​സി​നു പു​റ​മെ ഗാ​ർ​ഡു​ക​ളെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ബ​സ് സ്റ്റോ​പ്പു​ക​ൾ​ക്കു മു​ന്നി​ലെ പാ​ർ​ക്കിം​ഗ് ത​ട​യാ​ൻ ഇ​വ​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ​ല​പ്പോ​ഴും ബ​സു​ക​ൾ​ക്ക് പി​ന്നാ​ലെ യാ​ത്ര​ക്കാ​ർ ഓ​ടു​ന്ന സ്ഥി​തി​യാ​ണ്.

ക​ച്ചേ​രി​ത്താ​ഴ​ത്ത് ആ​ധു​നി​ക സം​വി​ധാ​ന​ത്തോ​ടെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ വെ​ള്ളൂ​ർ​ക്കു​ന്നം മു​ത​ൽ പി​ഒ ജം​ഗ്ഷ​ൻ​വ​രെ​യു​ള്ള റോ​ഡ് വി​ക​സ​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ പ​ല കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളും പൊ​ളി​ച്ചു നീ​ക്കേ​ണ്ടി​വ​രും. പു​തി​യ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Related posts