തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ്  വി​ദ്യാ​ർ​ഥി​യ​ട​ക്കം മൂ​ന്നു​പേ​ർക്ക് പരിക്ക്;  എല്ലാവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ക​ണ്ണൂ​ർ: തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് വി​ദ്യാ​ർ​ഥി​യ​ട​ക്കം മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. ന​ടാ​ൽ​സ്വ​ദേ​ശി​യും താ​ഴെ​ചൊ​വ്വ​യി​ലെ പ​യ​നീ​ർ മോ​ട്ടോ​ഴ്സി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യ മം​ഗ​ല​പ​റ​ന്പ​ത്ത് പി.​വി. ബാ​ല​കൃ​ഷ്ണ​ൻ (59), ക​ട​ലാ​യി കു​റു​വ​യി​ലെ മ​ണ്ടേ​ൻ ര​വീ​ന്ദ്ര​ൻ (75), ചൊ​വ്വ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി താ​ഴെ​ചൊ​വ്വ കി​ഴ​ക്കേ​വ​ള​പ്പി​ൽ ഷാ​ൻ (11) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

ഇ​ന്നു രാ​വി​ലെ എ​ട്ടോ​ടെ താ​ഴെ​ചൊ​വ്വ ത​ങ്കേ​ക്കു​ന്ന് റോ​ഡി​ൽ വ​ച്ചാ​ണ് സം​ഭ​വം. റോ​ഡ​രു​കി​ലെ പ​റ​ന്പി​ൽ​നി​ന്നും ഓ​ടി​വ​ന്ന തെ​രു​വു​നാ​യ മൂ​വ​രെ​യും ക​ടി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ളി​ലേ​ക്ക് പോ​കാ​ൻ സൈ​ക്കി​ളി​ൽ കാ​റ്റു​നി​റ​യ്ക്കു​ന്ന​തി​നി​ട​യാ​ണ് ഷാ​നി​ന് ക​ടി​യേ​റ്റ​ത്. കൈ​ക്കും കാ​ലി​നും ക​ടി​യേ​റ്റ മൂ​ന്നു​പേ​രേ​യും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts