പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒടിയന്‍ 100 കോടിയും പിന്നിട്ടു എന്നാണ് അനൗദ്യോഗിക വിവരം. പുതുവര്‍ഷത്തില്‍ മറ്റ് ചിത്രങ്ങള്‍ തിയേറ്ററില്‍ മാറിമാറി വന്നെങ്കിലും ഒടിയന്റെ കളക്ഷനെയോ തിരക്കിനെയോ ബാധിച്ചില്ല എന്നു തന്നെയാണ് അണിയറക്കാര്‍ പറയുന്നത്. ലോകമൊട്ടാകെ ഒടിയന്‍ ആദ്യദിനം നേടിയത് 32.14 കോടിയായിരുന്നു. മലയാള സിനിമയെ സംബന്ധിച്ചടത്തോളം സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡ് ആണ് ഒടിയന്‍ അന്ന് സ്വന്തമാക്കിയത്.
പുലിമുരുകന്‍ പോലെ മാസ് മാത്രം കൂട്ടിച്ചേര്‍ത്തു നിര്‍മിച്ചതല്ല ഒടിയന്‍. മറിച്ച് ക്ലാസ് എന്ന ഘടകത്തിലൂടെ മാസ് ഉരുത്തിരിഞ്ഞു വരുന്നതെങ്ങനെയെന്ന് ഒടിയന്‍ തെളിയിച്ചു തരും. ഒരു പാലക്കാടന്‍ ഗ്രാമത്തില്‍, നിലാവുള്ള രാത്രിയില്‍, കരിമ്പനക്കാറ്റേറ്റ്, ഒരു കഥ കേള്‍ക്കുന്ന സുഖത്തോടെ കാണാവുന്ന സിനിമയെന്ന് ഒറ്റ വരിയില്‍ ഒടിയനെ വിശേഷിപ്പിക്കാം.