കോഴിക്കോട്: ശബരിമല മകരവിളക്കിനു മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷ നൽകാൻ തയാറെന്ന പോലീസ് നിലപാടിനെ പരിഹസിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. അയ്യപ്പന്റെ തിരുവാഭരണം ഇനി മുതൽ സിഐടിയു ചുമട്ടുതൊഴിലാളികൾ എടുക്കുമെന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ പരിഹാസരൂപേണ കുറിച്ചു.
തിരുവാഭരണ ഘോഷയാത്രയ്ക്ക് ഭക്തജനങ്ങൾ കൂടെ വരേണ്ടാ പോലും. ശരണം വിളിക്കാനും വിലക്കുണ്ടത്രേ. എന്നാൽ മഞ്ജു ജോസഫിനും രഹ്നാ ഫാത്തിമയ്ക്കും മേരി സ്വീറ്റിക്കും ശബരിമല കളങ്കപ്പെടുത്താന്‍ പോലീസ് അകമ്പടി. ഇത് അംഗീകരിച്ചുകൊടുക്കാൻ ഏതായാലും അയ്യപ്പഭക്തർ തയ്യാറാവില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.