കുമരകം: കടത്തിണ്ണയിൽ കിടന്നുറങ്ങിയ ആളെ മർദിച്ചുകൊന്നുവെന്ന കേസിൽ പ്രതിയെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവായി. കുമരകം ഇടവട്ടം കോയിക്കൽച്ചിറ ചന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ കുമരകം നാഷ്ണന്തറ രാജു( 51) വിനെ വെറുതെ വിട്ടുകൊണ്ട് കോട്ടയം അസിസ്റ്റന്റ് ജില്ലാ കോടതി ഒന്ന് ജഡ്ജി തങ്കച്ചൻ ഉത്തരവായി.
പ്രതിക്കുവേണ്ടി അഭിഭാഷകനായ വിഷ്ണുമണി ഹാജരായി. 2017 ഡിസംബർ 11നാണ് കേസിനാസ്പദമായ സംഭവം. പ്രതിക്കെതിരേയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല എന്നു കോടതി പറഞ്ഞു.