നാലു വർഷങ്ങൾക്കു മുൻപ് ഇമ്രാൻ ഹാഷ്മി വിശേഷിപ്പിച്ച വാക്കുകളാണ് തന്നിൽ ഏറെ വെളുപ്പുളവാക്കിയിട്ടുള്ളതെന്ന് ഐശ്വര്യാ റായ്. കളേഴ്സ് ടിവിയിലെ ഫേമസ്ലി ഫിലിം ഫെയർ സീസണ് 2വിലാണ് ഐശ്വര്യ തന്നെ ഏറെ വേദനിപ്പിച്ച വാക്കുകളെക്കുറിച്ച് ഓർത്തെടുത്തത്.
കോഫി വിത്ത് കരണ്‍ എന്ന ഷോയുടെ 4-മത്തെ സീസണിലായിരുന്നു ഐശ്വര്യ റായിയെ കുറിച്ച് “ഫേക്ക് ആൻഡ് പ്ലാസ്റ്റിക്ക്’ എന്ന ഇമ്രാൻ അഭിപ്രായപ്പെട്ടത്. അന്ന് ഇത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു. തുടർന്ന് പരിപാടിയിൽ രസകരമായ ഉത്തരം നൽകുന്നവർക്കുള്ള സമ്മാനം നേടിയെടുക്കുവാനാണ് താൻ ഇപ്രകാരം പറഞ്ഞതെന്നായിരുന്നു ഇമ്രാൻ ഹാഷ്മി നൽകിയ വിശദീകരണം.
പിന്നീട് വർഷങ്ങൾക്കു ശേഷം നിങ്ങൾക്ക് ഏറെ വെറുപ്പുളവാക്കിയ വാക്കുകൾ എന്താണെന്നുള്ള ചോദ്യത്തിന് മറുപടിയായാണ് ഐശ്വര്യ, ഇമ്രാന്റെ വാക്കുകൾ ഓർത്തെടുത്തത്.