ആലപ്പുഴ: എൻഎസ്എസിനെതിരേ പരിഹാസവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപിയും എൻഎസ്എസും അണ്ണനും തന്പിയുമാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു.
ശബരിമല വിഷയത്തോടെ എൻഎസ്എസ് ബിജെപിക്ക് കീഴടങ്ങിയിരിക്കുകയാണ്. സമദൂരം എന്നത് എൻഎസ്എസിന്റെ കാര്യം നേടാനുള്ള അടവാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സാമ്പത്തിക സംവരണം നടപ്പാക്കിയതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായർ കത്ത് അയച്ചതിനു പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.