തിരുവനന്തപുരം: ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവച്ചെന്ന വാർത്തകൾ നിഷേധിച്ച് എ.പത്മകുമാർ. അടിസ്ഥനരഹിതമായ വാർത്തകളാണ് പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലേക്ക് തന്നെ ക്ഷണിച്ച കെ.മുരളീധരൻ എംഎൽഎയെ പത്മകുമാർ കണക്കിന് പരിഹസിക്കുകയും ചെയ്തു. പിടിച്ചകൊടി പുതച്ച് മരിക്കണം എന്നാഗ്രഹിക്കുന്നവരാണ് തങ്ങളെന്നു പറഞ്ഞ പത്മകുമാർ തന്നെ ക്ഷണിച്ചവർ കോൺഗ്രസിൽ അവരുടെ സ്ഥാനം സുരക്ഷിതമാണോയെന്ന് ആദ്യം പരിശോധിക്കണമെന്നും ഓർമിപ്പിച്ചു.
മുന്നണിയും പാർട്ടിയും മാറുന്നതിനേക്കുറിച്ച് നിരന്തരം ആലോചിക്കുന്നവരാണ് തന്നെ പാർട്ടിയിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം പരിഹസിച്ചു. രാമൻ നായരെ പോലും സംരക്ഷിക്കാൻ കോൺഗ്രസിനായില്ലല്ലോയെന്നും പത്മകുമാർ കൂട്ടിച്ചേർത്തു.