കോട്ടയം: ലൈസൻസില്ലാതെ വൈൻ നിർമിച്ച് സ്റ്റാളിൽ കച്ചവടം നടത്തിയത് വിനയായി. 480 ലിറ്റർ വൈനുമായി രണ്ടു പേർ എക്സൈസ് പിടിയിലായി. സ്റ്റാളിൽ വൈൻ വിൽപന നടക്കുന്നത് കണ്ടെത്തിയത് എക്സൈസ് ഇന്റലിജൻസ് വിഭാഗമാണ്. ഇവർ നടത്തിയ രഹസ്യാന്വേഷണത്തിലാണ് വീട്ടിൽ അനധികൃതമായി വൈൻ നിർമിക്കുന്ന വിവരം അറിവായത്. പിന്നീട് കോട്ടയം എക്സൈസ് സ്പെഷൽ സ്ക്വാഡിന് വിവരം കൈമാറുകയായിരുന്നു.
രണ്ടു വീടുകളിൽ നിന്നായി 480 ലിറ്റർ വൈൻ പിടിച്ചെടുത്തു. മാന്നാനം തെക്കേക്കര തോമസിന്റെ ഭാര്യ മേരി ലൂസി തോമസ്, മാന്നാനം കരയിൽ പാറക്കൽ പി.എം. മാത്യൂ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. മേരിയുടെ വീട്ടിൽ നിന്നും 410 ലിറ്ററും മാത്യുവിന്റെ വീട്ടിൽ നിന്നും 70 ലിറ്റർ വൈനുമാണു എക്സൈസ് സംഘം പിടിച്ചെടുത്തത്. ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർമാരായ ഫിലിപ്പ് തോമസ്, ഗിരീഷ് കുമാർ,
കോട്ടയം എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐ എച്ച്. നൂറുദ്ദീൻ, പ്രിവന്റീവ് ഓഫീസർമാരായ ഷെഫീഖ്, രാജേഷ്, ടി.എസ്.സുരേഷ് സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എൻ. സുരേഷ് കുമാർ, എ. അജിത്ത്, ആർ.എസ്. നിധിൻ, വുമണ്‍ സിവിൽ എക്സൈസ് ഓഫീസർ സി.ബി. സുജാത, ഡ്രൈവർ റോഷി വർഗീസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.