പ്രി​യ​ന​ന്ദ​ന​ന്‍റെ പോ​സ്റ്റും ബി​ജെ​പി​യു​ടെ പ്രതിരോധവും! പ്രി​യ​​ന​ന്ദ​നന്‍റെ ഫേസ്ബു​ക്ക് വി​വാ​ദം അ​വ​സാ​നി​ക്കു​ന്നി​ല്ല

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ന​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളു​മാ​യി പാ​ർ​ട്ടി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും പ്രി​യ​ന​ന്ദ​ന​ൻ പ​ര​സ്യ​മാ​യി പൊ​തു​സ​മൂ​ഹ​ത്തോ​ട് മാ​പ്പു പ​റ​യ​ണ​മെ​ന്നും ബി​ജെ​പി. മാ​പ്പു പ​റ​യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന നി​ല​പാ​ടി​ലു​റ​ച്ച് പ്രി​യ​ന​ന്ദ​ന​ൻ.

പ്രി​യ​ന​ന്ദ​ന​ൻ ത​ന്‍റെ ഫേ​സ്ബു​ക്ക്് പോ​സ്റ്റി​ലൂ​ടെ അ​യ്യ​പ്പ​നെ അ​വ​ഹേ​ളി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്രി​യ​ന​ന്ദ​ന​ന്‍റെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​ക​യും പോ​സ്റ്റി​ട്ട​തി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രി​യ​ന​ന്ദ​ന​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​ത്. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ്രി​യ​ന​ന്ദ​ന​ൻ ആ​ദ്യ പോ​സ്റ്റ് പി​ൻ​വ​ലി​ച്ചു. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​യ്യ​പ്പ​നെ അ​വ​ഹേ​ളി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്രി​യ​ന​ന്ദ​ന​ന്‍റെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. വ​ല്ല​ച്ചി​റ വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​ത്തുനി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് പ്രി​യ​ന​ന്ദ​ന​ന്‍റെ വീ​ടി​ന് സ​മീ​പ​ത്ത് പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ ബി​ജെ​പി വ​ക്താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി​ജെ​പി പു​തു​ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​കെ.​ രാ​ജ​ൻ, യു​വ​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി ബാ​ബു വ​ലി​യ​വീ​ട്ടി​ൽ, ബി​എം​എ​സ് ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
അ​തേ​സ​മ​യം ആ​ദ്യ ഫേ​സ്ബു​ക്ക് പോ​സ്റ്റ് പി​ൻ​വ​ലി​ച്ച പ്രി​യ​ന​ന്ദ​ന​ൻ വീ​ണ്ടും മ​റ്റൊ​രു പോ​സ്റ്റു​മാ​യി രം​ഗ​ത്തെ​ത്തി. നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന​റി​യി​ച്ചാ​ണ് പു​തി​യ പോ​സ്റ്റ് ഇ​ട്ട​ത്. താ​ൻ വീ​ട്ടി​ൽ ത​ന്നെ​യു​ണ്ട് കൊ​ല്ലാ​നാ​ണെ​ങ്കി​ലും വ​രാം, ഒ​ളി​ച്ചി​രി​ക്കി​ല്ല. നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും പ്രി​യ​ന​ന്ദ​ന​ൻ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കി.

പ്രി​യന​ന്ദ​നന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് അ​യ്യ​പ്പ​സ്വാ​മി​യെ​യും അ​യ്യ​പ്പ വി​ശ്വാ​സി​ക​ളാ​യ ഹി​ന്ദു​ക്ക​ളെ​യും മാ​തൃ​ത്വ​ത്തെ​യും മ​റ്റും അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി വ​ക്താ​വ് അ​ഡ്വ. ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ബി​ജെ​പി നേ​താ​ക്ക​ൾ ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി പ​രാ​തി ന​ൽ​കി.

സാം​സ്കാ​രി​ക നാ​യ​ക​ന്‍റെ ഭാ​ഷ ക​ണ്ടി​ല്ലേ… ​ബി​ജെ​പി ജി​ല്ല പ്ര​സി​ഡ​ന്‍റ് എ.​നാ​ഗേ​ഷ് ചോ​ദി​ക്കു​ന്നു

സി​പി​എം കേ​ര​ള​ത്തി​ലെ സാം​സ്കാ​രി​ക നാ​യ​ക​രു​ടെ കൂ​ട്ട​ത്തി​ൽ കൊ​ട്ടി​ഘോ​ഷി​ക്കു​ന്ന പ്രി​യ​ന​ന്ദ​ന​ന്‍റെ സം​സ്കാ​ര സ​ന്പ​ന്ന​മാ​യ ഭാ​ഷ എ​ല്ലാ​വ​രും ക​ണ്ടി​ല്ലേ. വാ​യി​ച്ചി​ല്ലേ. ത​ന്‍റെ സി​നി​മ​ക്ക് പേ​രു കി​ട്ടാ​ൻ വേ​ണ്ടി പ്രി​യ​ന​ന​ന്ദ​ൻ വി​വാ​ദ​മു​ണ്ടാ​ക്കു​ക​യാ​ണ്. ഫേ​സ്ബു​ക്ക് പോ​സ്റ്റ് പി​ൻ​വ​ലി​ച്ച​തു​കൊ​ണ്ട് കാ​ര്യ​മി​ല്ല. എ​ല്ലാ​വ​രും വാ​യി​ച്ച ഒ​രു പോ​സ്റ്റ് പി​ൻ​വ​ലി​ച്ചു​വെ​ന്ന് പ​റ​ഞ്ഞി​ട്ടെ​ന്തു കാ​ര്യം. അ​ത്ത​ര​മൊ​രു പോ​സ്റ്റി​ട്ട പ്രി​യ​ന​ന്ദ​നൻ പൊ​തു​സ​മൂ​ഹ​ത്തോ​ട് പ​ര​സ്യ​മാ​യി മാ​പ്പു പ​റ​യ​ണം. ബി​ജെ​പി കേ​സു​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കും.

ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത ഭാ​ഷ ഉ​പ​യോ​ഗി​ച്ച​ത് എ​ന്‍റെ പി​ഴ.. പ്രി​യ​ന​ന്ദ​ന​ൻ പ​റ​യു​ന്നു

ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത ഭാ​ഷ​യാ​ണ് ഞാ​ൻ ആ ​പോ​സ്റ്റി​ൽ ഉ​പ​യോ​ഗി​ച്ച​ത്. എ​ന്നെ പ്ര​കോ​പി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ വ​ന്ന ഒ​രു എ​ഫ് ബി ​പോ​സ്റ്റി​ന് അ​തേ ഭാ​ഷ​യി​ൽ ഞാ​ൻ മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​സ്റ്റി​ട്ട​തി​നു ശേ​ഷ​മാ​ണ് ഞാ​ൻ ഉ​പ​യോ​ഗി​ച്ച ഭാ​ഷ മോ​ശ​മാ​ണെ​ന്നും എ​ന്നെ പ്ര​കോ​പി​പ്പി​ച്ച​വ​രു​ടെ അ​തേ ഭാ​ഷ ത​ന്നെ​യാ​ണ് ഞാ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്നും മ​ന​സി​ലാ​യ​ത്. അ​തു​കൊ​ണ്ടാ​ണ് ആ ​പോ​സ്റ്റ് പി​ൻ​വ​ലി​ച്ച​ത്.

ഞാ​ൻ ഒ​രു മ​ത​വി​ശ്വാ​സ​ത്തി​നും എ​തി​ര​ല്ല. അ​തു ചെ​യ്യ​രു​ത് ഇ​ത് ചെ​യ്യ​രു​ത് എ​ന്ന് പ​റ​യാ​റു​മി​ല്ല. എ​ന്നാ​ൽ സ​യ​ൻ​സി​ന്‍റെ ഒ​രു കാ​ര്യം വ​ന്ന​പ്പോ​ൾ അ​തി​ന് മ​റു​പ​ടി ന​ൽ​കി​യെ​ന്ന് മാ​ത്രം.

പ​ക്ഷേ ഞാ​ൻ കു​റ​ച്ചു​കൂ​ടി വി​ശ​ദീ​ക​രി​ച്ച് ന​ല്ല ഭാ​ഷ​യി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മാ​യി​രു​ന്നു. ഭാ​ഷ ചി​ല​പ്പോ​ഴൊ​ക്കെ തി​രി​ച്ച​ടി​ക്കും. അ​തു മ​ന​സി​ലാ​യ​തി​നാ​ലാ​ണ് പോ​സ്റ്റ് പി​ൻ​വ​ലി​ച്ച​ത്. അ​ല്ലാ​തെ മാ​പ്പു പ​റ​യേ​ണ്ട ആ​വ​ശ്യ​മൊ​ന്നു​മി​ല്ല.
പോ​സ്റ്റ് പി​ൻ​വ​ലി​ച്ച​തോ​ടെ എ​ല്ലാം അ​വ​സാ​നി​ച്ചു​വെ​ന്ന് ക​രു​തി. എ​ന്നാ​ൽ അ​വ​രി​പ്പോ​ഴും അ​തേ​റ്റു പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts