സേ​വ് ആ​ല​പ്പാ​ട് സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്നു; കോൺഗ്രസ് നേതാക്കൾ ആലപ്പാട് സന്ദർശിക്കുന്നു

കാ​യം​കു​ളം: ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​ന്‍റെ പാ​രി​സ്ഥി​തി​ക ദു​ര​ന്ത ഭീ​ഷണി നേ​രി​ടു​ന്ന ആ​ല​പ്പാ​ട് ജ​ന​ത​യു​ടെ നി​ല​നി​ൽ​പ്പ് സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ചെ​റി​യ​ഴീ​ക്ക​ലി​ൽ ന​ട​ക്കു​ന്ന സേ​വ് ആ​ല​പ്പാ​ട് സ്റ്റോ​പ്പ് മൈ​നിം​ഗ് സ​ത്യാ​ഗ്ര​ഹ സ​മ​രം 75-ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. ഇ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഉ​മ്മ​ൻ​ചാ​ണ്ടി​യും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ വി.​എം. സു​ധീ​ര​നും ആ​ല​പ്പാ​ട് സ​ന്ദ​ർ​ശി​ക്കും.

16 ന് ​ആ​ല​പ്പാ​ട് വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. സ​മ​ര​ത്തെ ത​ള്ളി​യു​ള്ള വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍റെ പ്ര​സ്താ​വ​ന ഇ​പ്പോ​ൾ ഏ​റെ വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്. ആ​ല​പ്പാ​ട് സ​മ​രം ന​ട​ത്തു​ന്ന​ത് മ​ല​പ്പു​റ​ത്തു​കാ​രാ​ണെ​ന്ന മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രെ സേ​വ് ആ​ല​പ്പാ​ട് സ​മ​ര​സ​മി​തി​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഇ​തി​നി​ട​യി​ൽ പ്ര​തി​പ​ക്ഷ​വും ആ​ല​പ്പാ​ട് വി​ഷ​യം ഏ​റ്റെ​ടു​ത്ത് സ​മ​ര​ത്തി​നി​റ​ങ്ങു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ഖ​ന​നം നി​ർ​ത്തി​വ​ച്ച് സ​മ​ര​ക്കാ​രു​മാ​യി സ​ർ​ക്കാ​ർ ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്ന നി​ല​പാ​ടാ​ണ് പ്ര​തി​പ​ക്ഷ​ത്തി​നു​ള്ള​ത്.

Related posts