ജയ്പൂര്‍: സൈനീക രഹസ്യങ്ങള്‍ പാക് ചാരവനിത വഴി പാകിസ്ഥാന്റെ പാകിസ്ഥാന്റെ ഐഎസ്ഐയ്ക്ക് ചോര്‍ത്തി നല്‍കിയെന്ന കേസില്‍ പിടിയിലായ ഹരിയാനയില്‍ നിന്നുള്ള സൈനികന് 2016ലാണ് സൈന്യത്തില്‍ ചേരുന്നത്. ചാരവനിതയെ പരിചയപ്പെടുന്നതാവട്ടെ ഏഴുമാസം മുമ്പും. നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള ഇയാള്‍ ഏതെല്ലാം വിവരങ്ങള്‍ ചോര്‍ത്തി നല്കി എന്ന അന്വേഷണത്തിലാണ് രാജസ്ഥാന് പോലീസ്. ഐഎസ്ഐ യുടെ ചാരവനിത അനികാചോപ്ര എന്ന പേരിലായിരുന്നു സോംബിറിനെ ഹണിട്രാപ്പില്‍ കുടുക്കിയത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ അവസാനമായിരുന്നു ഇരുവരും സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ടത്. സൗഹൃദം മുറുകിയതോടെ അനിക ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ നിരന്തരം അയച്ച് സോംബിറിനെ മോഹിപ്പിച്ചു. തുടര്‍ന്ന് ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും ആയുധങ്ങളുടെയും സൈനിക കമ്പനികളുടെ പ്രദേശങ്ങളുമൊക്കെയായി ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട് അങ്ങേയറ്റം രഹസ്യമായി സൂക്ഷിക്കേണ്ട പല വിവരങ്ങളും ചാരവനിത വഴി ഐഎസ്ഐ യ്ക്ക് കിട്ടിക്കൊണ്ടിരുന്നു.
പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ള സംശയാസ്പദമായ ഒരു സാമൂഹ്യമാധ്യമ അക്കൗണ്ട് പോലീസ് കണ്ടെത്തിയതാണ് സംഭവത്തിലേക്ക് വെളിച്ചം വീശിയത്. ഇതില്‍ സോംബിര്‍ വളരെ അടുപ്പത്തോടെ അനിക എന്നയാളുമായി സന്ദേശം കൈമാറുന്നതായി പോലീസിന് ബോദ്ധ്യപ്പെട്ടു. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇതിലേക്ക് രഹസ്യമായ പല വിവരങ്ങളും പോകുന്നതായി കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തിലാണ് വിവരങ്ങള്‍ വെറുതേ കൈമാറുകയല്ല അതിന് പണവും കൈപ്പറ്റുന്നതായി കണ്ടെത്തി. ഏതാനും മാസം മുമ്പാണ് പോലീസിന് ഈ വിവരത്തിന്റെ വിശദാംശങ്ങള്‍ കിട്ടിയത്. വിവരങ്ങള്‍ കൈമാറുന്നതിന് 5,000 വീതമാണ് കിട്ടിയിരുന്നത്. പണം സോംബിറിന്റെ സഹോദരന്റെ അക്കൗണ്ടിലേക്ക് എത്തുന്ന പണം അയാള്‍ തന്റെ ഇ വാലറ്റിലേക്ക് പിന്നീട് മാറ്റും.
2017 വരെ ഇത്തരം രഹസ്യങ്ങള്‍ അറിയാനായി പ്രദേശവാസികളെയാണ് പാകിസ്ഥാന് നിയോഗിച്ചിരുന്നത്. എന്നാല്‍ 2018ല്‍ ഈ പരിപാടിയ്ക്ക് പൂട്ടുവീണതോടെ സൈനികരായി അടുത്ത ലക്ഷ്യം. സാമൂഹ്യ മാധ്യമങ്ങളില്‍ സൈനിക വേഷത്തില്‍ കാണുന്നവരുമായി സൗഹൃദം ഉണ്ടാക്കുന്നതാണ് ആദ്യ പടി. ഇതിനകം അനിക ചോപ്ര എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ചാര വനിത ഇന്ത്യന്‍ സൈനികരെന്ന പ്രൊഫൈലിലുള്ള അനേകരെ ബന്ധപ്പെട്ടിരുന്നു. അതിന് ശേഷമാണ് സോംബിറില് എത്തിയത്.
2017 ജൂലൈ 9 നാണ് ചാരവനിത ആദ്യം പോലീസിന്റെ കണ്ണില്‍ എത്തുന്നത്. നീതു അഹിര്‍വാള്‍ എന്ന പേരില്‍ ഇവര്‍ സമീപിച്ച അജ്മീരിലുള്ള ഒരു പോലീസുകാരന്റെ 19കാരന് മകനെ പോലീസ് പൊക്കി ചോദ്യം ചെയ്തു. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തില്‍ ജോലി കിട്ടിയെന്ന് പറഞ്ഞ് മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ഓണ്‍ലൈനില്‍ സൈനിക യൂണിഫോമില്‍ ഫോട്ടോയിട്ടതാണെന്നാണ് ഇയാള്‍ പറഞ്ഞത്. മദ്ധ്യപ്രദേശിലെ സാഗിറുകാരി എന്ന നിലയിലായിരുന്നു നീതു പ്രത്യക്ഷപ്പെട്ടത്. സൈന്യത്തിന്റെ നസീരാബാദ് കന്റോണ്മെന്റിന്റെ വിവരങ്ങള്‍ പങ്കു വെയ്ക്കാനായിരുന്നു നീതു ആവശ്യപ്പെട്ടത്. എന്നാല്‍ വ്യാജ സൈനികനായിരുന്ന കൗമാരക്കാരന് ഒന്നും അറിയുമായിരുന്നില്ല.
യുവതിക്ക് 19 കാരന് കെട്ടിച്ചമച്ച കുറേ വിവരങ്ങള്‍ നല്കി. എന്നാല്‍ ഏറെ താമസിയാതെ തന്നെ യുവാവ് പറയുന്നത് കള്ളമാണെന്ന് ബോദ്ധ്യപ്പെട്ട നീതു ബന്ധം പതിയെ അവസാനിപ്പിച്ച. അനിക എന്ന പേരില്‍ സോബിറിനെ പറ്റിച്ച യുവതിയുടെ ഫോട്ടോയും നീതുവിന്റേത് തന്നെയാണെന്ന് സോംബിറിന്റെ പോലീസ് പിടിച്ചെടുത്ത ഫോണില്‍ നിന്നും വ്യക്തമായി. വിവിധ സാമൂഹ്യ മാധ്യമങ്ങളില്‍ വിവിധ പേരിലാണ് ഇവര്‍ പ്രത്യക്ഷപ്പെടുന്നത്. അജ്മീരിലെ 19 കാരനോട് സ്വകാര്യ ടീച്ചര്‍ എന്ന് പരിചയപ്പെടുത്തിയ യുവതി പക്ഷേ സോംബിറിനോട് പറഞ്ഞത് ഗുജറാത്തില ജനിച്ച് ജമ്മുകശ്മീരില്‍ ജോലി ചെയ്യുന്ന സൈനീക വനിത എന്നാണ്. ഓണ്‍ലൈനില്‍ അനേകം സൈനികരുമായിട്ട് ഈ യുവതിക്ക് ചങ്ങാത്തമുണ്ടെങ്കിലും വിവരങ്ങള്‍ കൈമാറിയിട്ടുള്ളത് സോംബിര്‍ മാത്രമാണ്. വിചാരണക്കോടതിയില്‍ ഹാജരാക്കിയിട്ടുള്ള സോംബിര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ജനുവരി 18 വരെ ഇയാളെ കസ്റ്റഡിയില്‍ വെയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടു.