ബോളിവുഡ് താരം സണ്ണി ലിയോണിയുടെ ആദ്യ മലയാള ചിത്രമായ രംഗീലയുടെ ചിത്രീകരണം ഫെബ്രുവരി ഒന്നിന് ഗോവയിൽ ആരംഭിക്കും. ഹംപി, ചിക്കമംഗ്ലൂർ എന്നീ സ്ഥലങ്ങളാണ് മറ്റു ലൊക്കേഷനുകൾ.
വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ്. മണിരത്നം, സച്ചിൻ എന്നീ ചിത്രങ്ങൾക്കുശേഷം സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല.
സാന്ദ്രാ ലോപ്പസ് എന്ന നടിയുടെ വേഷമാണ് ചിത്രത്തിൽ സണ്ണി അവതരിപ്പിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സനൽ ഏബ്രഹാമാണ്. സലിംകുമാർ, അജു വർഗീസ്, വിജയരാഘവൻ, ധ്രുവൻ, ഹരീഷ് കണാരൻ, ജോണി ആന്റണി, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.