മമ്മൂട്ടി നായകനായി എത്തിയ പഴശിരാജ സോഷ്യൽമീഡിയയിൽ ചർച്ചാവിഷയമാകുന്നു. ചിത്രത്തിലെ ഡിലീറ്റ് ചെയ്ത രംഗമാണ് വൈറലാകുന്നത്. റിലീസ് ചെയ്ത് ആദ്യ ദിനങ്ങളിൽ തന്നെ ഡിലീറ്റ് ചെയ്ത രംഗം 75-)ം ദിനമാണ് വീണ്ടും കൂട്ടിച്ചേർത്തത്.
മമ്മൂട്ടിയും സുമനും തമ്മിലുള്ള വാൾപ്പയറ്റാണ് ഡിലീറ്റ് ചെയ്ത രംഗത്തിലുള്ളത്. സിനിമയുടെ ദൈർഘ്യം കൂടിയതിനാലാണ് അണിയറപ്രവർത്തകർ ഈ രംഗം ഡിലീറ്റ് ചെയ്തതെന്നാണ് അറിയാൻ സാധിക്കുന്നത്. എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ഗോകുലം ഗോപാലനാണ്.