സൂപ്പർഹിറ്റ് മലയാള ചിത്രം പവിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുമെന്ന് റിപ്പോർട്ടുകൾ. മോഹൻലാൽ നായകനായി എത്തിയ ചിത്രം 1994ലാണ് റിലീസ് ചെയ്തത്. ശിവകാർത്തികേയൻ അല്ലെങ്കിൽ ദുൽഖർ സൽമാൻ ആയിരിക്കും ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് സൂചന.
മുൻപ് പവിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്തിരുന്നു. ആയുഷ്മാൻ ഖുറാനെയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.
ചിത്രം തമിഴിൽ ഒരുക്കുന്നതിനെ കുറിച്ചുള്ള ഒൗദ്യോഗിക അറിയിപ്പുകൾ ഉടൻ തന്നെ പുറത്തുവിടുമെന്നാണ് അറിയുവാൻ സാധിക്കുന്നത്. തെലുങ്കിലും പവിത്രമൊരുങ്ങുമെന്നാണ് അറിയുവാൻ സാധിക്കുന്നത്. എന്നാൽ ഈ റിപ്പോർട്ടുകൾക്ക് സ്ഥിരീകരണമില്ല.