മുനമ്പം വഴി മനുഷ്യക്കടത്ത്: മത്സ്യബന്ധന ബോട്ട് കണ്ടെത്താന്‍ തീവ്രശ്രമം; വഴിത്തിരിവായത് ബാഗുകള്‍ സംബന്ധിച്ച അന്വേഷണം

വൈ​പ്പി​ൻ: മു​ന​ന്പ​ത്തു​നി​ന്ന് യാ​ത്രാ​രേ​ഖ​ക​ളി​ല്ലാ​തെ ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കു ക​ട​ക്കാ​ൻ എ​ത്തി​യ സം​ഘ​ത്തി​നു യാ​ത്ര​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ജ​യ​മാ​താ എ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന്‍റെ തീ​വ്ര​ശ്ര​മം. നേ​വി​യും കോ​സ്റ്റ്ഗാ​ർ​ഡും ക​ട​ലി​ൽ വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ബോ​ട്ട് ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

10 ദി​വ​സം മു​ന്പ് മു​ന​ന്പം സ്വ​ദേ​ശി​യാ​യ ഒ​രാ​ളു​ടെ പ​ക്ക​ൽ​നി​ന്ന് ഒ​രു കോ​ടി രൂ​പ​യ്ക്ക് ര​ണ്ടു പേ​ർ ചേ​ർ​ന്ന് വാ​ങ്ങി​യ​താ​ണ് ഈ ​ഉ​രു​ക്കു നി​ർ​മി​ത ബോ​ട്ട്. ഒ​രു മാ​സ​ത്തി​ല​ധി​കം ക​ട​ലി​ൽ ത​ന്പ​ടി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​ൻ കെ​ൽ​പ്പു​ള്ള വ​ന്പ​ൻ ബോ​ട്ടാ​ണി​ത്. ഉ​ട​മ​ക​ളി​ലൊ​രാ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​ര​നും ര​ണ്ടാ​മ​ൻ കു​ള​ച്ച​ൽ സ്വ​ദേ​ശി​യു​മാ​ണെ​ന്നാ​ണ് സൂ​ച​ന.

ഈ ​മാ​സം ഏ​ഴു​വ​രെ മു​ന​ന്പ​ത്ത് ഒ​രു മ​റൈ​ൻ ഡീ​സ​ൽ പ​ന്പി​നു സ​മീ​പം കെ​ട്ടി​യി​ട്ടി​രു​ന്ന ഈ ​ബോ​ട്ടി​ൽ ഇ​ക്ക​ഴി​ഞ്ഞ ഏ​ഴി​ന് 7,500 ലി​റ്റ​ർ ഫു​ൾ ടാ​ങ്ക് ഡീ​സ​ൽ നി​റ​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം 11 നു 6,000 ​ലി​റ്റ​ർ ഡീ​സ​ൽ ബോ​ട്ടി​ന്‍റെ താ​ഴെ​ത്ത​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ര​ലു​ക​ളി​ലും നി​റ​ച്ച​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ഏ​താ​ണ്ട് 10 ല​ക്ഷം രൂ​പ​യു​ടെ ഇ​ന്ധ​ന​മാ​ണ് നി​റ​ച്ച​ത്. കൂ​ടാ​തെ 150 ബ്ലോ​ക്ക് ഐ​സും അ​ന്നു​ത​ന്നെ നി​റ​ച്ചു. സാ​ധാ​ര​ണ ഗ​തി​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ന്ന വ​ലി​യ ബോ​ട്ടു​ക​ൾ 6000 ലി​റ്റ​ർ ഡീ​സ​ലും 300 ബ്ലോ​ക്കി​ലേ​റെ ഐ​സു​മാ​ണ് ക​രു​തു​ക. പ​തി​വി​നു വി​പ​രീ​ത​മാ​യി ഡീ​സ​ൽ കൂ​ടു​ത​ൽ ക​രു​തി​യ​താ​ണ് സം​ശ​യ​ത്തി​നി​ട​വ​രു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​നു​ശേ​ഷം രാ​വി​ലെ 11 ഓ​ടെ ബോ​ട്ട് ഇ​വി​ടം വി​ട്ടു​പോ​യെ​ന്നും പ​ന്പി​ലെ തൊ​ഴി​ലാ​ളി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ഇ​തി​നി​ടെ ഈ ​മാ​സം അ​ഞ്ചി​നും ആ​റി​നു​മാ​യി ചെ​റാ​യി ബീ​ച്ചി​ലെ ആ​റു ചെ​റു​കി​ട റി​സോ​ർ​ട്ടു​ക​ളി​ലാ​യി ത​ങ്ങി​യ സം​ഘം 12നു ​പു​ല​ർ​ച്ചെ ക​ന്യാ​കു​മാ​രി​യി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് ഒ​രു മി​നി​ബ​സി​ലും മ​റ്റൊ​രു ട്ര​ക്കി​ലും ക​യ​റി​പ്പോ​യെ​ന്നാ​ണ് ഇ​വ​ർ അ​വ​സാ​ന​മാ​യി ത​ന്പ​ടി​ച്ചി​രു​ന്ന റി​സോ​ർ​ട്ടി​ന്‍റെ ഉ​ട​മ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ ഇ​വ​ർ എ​ങ്ങോ​ട്ടു പോ​യെ​ന്ന​കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ഫ​ലം ക​ണ്ടി​ല്ല. ചെ​റാ​യി​യി​ൽ നി​ന്നു 12നു ​പു​ല​ർ​ച്ചെ 5.30നു ​മി​നി​ബ​സി​ലും ട്ര​ക്കി​ലു​മാ​യി യാ​ത്ര തി​രി​ച്ച സം​ഘം പു​ല​ർ​ച്ചെ 5.45 ഓ​ടെ മാ​ല്യ​ങ്ക​ര​യി​ലെ​ത്തു​ക​യും 11ന് ​ഇ​വി​ടെ കൊ​ണ്ടു​വ​ന്ന് കെ​ട്ടി​യി​രു​ന്ന ജ​യ മാ​താ എ​ന്ന ബോ​ട്ടി​ൽ ക​യ​റി തു​റ​മു​ഖം വി​ട്ടി​രി​ക്കാ​മെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

ബോ​ട്ടി​ൽ ക​യ​റ്റാ​ൻ ക​ഴി​യാ​തി​രു​ന്ന സാ​ധ​ന​ങ്ങ​ളാ​യി​രി​ക്കാം ഉ​പേ​ക്ഷി​ച്ചു പോ​യ​ത​ത്രേ. അ​തു​പോ​ലെ​ത​ന്നെ സം​ഘ​ത്തി​ന്‍റെ ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ൽ ഇ​വ​ർ യാ​ത്ര​യ്ക്ക് ക​രു​തി​യി​രു​ന്ന സാ​ധ​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച് തി​രി​കെ പോ​യി​രി​ക്കാ​മെ​ന്നും പോ​ലീ​സ് ക​രു​തു​ന്നു​ണ്ട്.

വ​ഴി​ത്തി​രി​വാ​യ​ത് ബാ​ഗു​ക​ൾ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം

പ​റ​വൂ​ർ മാ​ല്യ​ങ്ക​ര​യി​ൽ ബോ​ട്ടു​ക​ൾ കെ​ട്ടു​ന്ന ഒ​രു ജെ​ട്ടി​യി​ൽ​നി​ന്നു ശ​നി​യാ​ഴ്ച നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ 14 യാ​ത്രാ ബാ​ഗു​ക​ൾ സം​ബ​ന്ധി​ച്ച് വ​ട​ക്കേ​ക്ക​ര പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട റാ​ക്ക​റ്റി​ലേ​ക്ക് തി​രി​ഞ്ഞ​ത്. ബാ​ഗി​ൽ ക​ട​ലി​ൽ ദീ​ർ​ഘ​യാ​ത്ര​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളും എ​ന​ർ​ജ​റ്റി​ക് ഡ്രിം‌​ങ്ക്സും വ​സ്ത്ര​ങ്ങ​ളും മ​രു​ന്നു​ക​ളു​മെ​ല്ലാം ക​ണ്ടെ​ത്തി​യ​താ​ണ് പോ​ലീ​സി​നു സം​ശ​യ​മു​ള​വാ​ക്കി​യ​ത്.

ചെ​റാ​യി ബീ​ച്ചി​ലെ ഒ​രു റി​സോ​ർ​ട്ടി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വി​ടെ​നി​ന്ന് ആ​റു ബാ​ഗു​ക​ൾ​കൂ​ടി ക​ണ്ടെ​ത്തി​യി​രു​ന്നു. റി​സോ​ർ​ട്ടു​ക​ളി​ലെ സി​സി​ടി​വി കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കേ​സ് ഇ​പ്പോ​ൾ കേ​ര​ളാ​പോ​ലീ​സി​നു പു​റ​മെ ഐ​ബി​യും എ​ൻ​ഐ​എ​യും ഏ​റ്റെ​ടു​ത്ത് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

Related posts