പ്രഥമ ഫിലിപ് കോട്ലര് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. മികച്ച രാഷ്ട്രനേതാവിനു നല്കുന്ന പുരസ്കാരമാണിത്. മെയ്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്വച്ഛ് ഭാരത് തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ അവാര്‍ഡ് സമിതി പരാമര്‍ശിച്ചു. നിസ്വാര്‍ത്ഥ സേവനം കാഴ്ചവയ്ക്കുന്ന നേതാക്കള്‍ക്കുള്ളതാണ് പുരസ്കാരം.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണു പുരസ്കാരം നല്‍കിയത്. യുഎസിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയുടെ കെല്ലോഗ് സ്കൂള്‍ ഓഫ് മാനേജ്മെന്റിലെ മാര്‍ക്കറ്റിങ് പ്രഫസറായിരുന്ന ഫിലിപ് കോട്ലറുടെ പേരിലുള്ളതാണു പുരസ്കാരം. ആധുനിക മാര്‍ക്കറ്റിങ്ങിന്റെ പിതാവായാണ് കോട്ലര് അറിയപ്പെടുന്നത്.
ഏതെങ്കിലും ഒരു രാജ്യത്തിന്റെ തലവന്‍, ഓരോ വര്‍ഷവും നല്കുന്ന പുരസ്കാരമാണിത്. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ പരിശ്രമവും നിരന്തരമായ എനര്‍ജിയും കൊണ്ട് രാജ്യത്തെ അസമാന്യമായ സാമ്പത്തിക, സാമൂഹിക, സാങ്കേതിക മികവിലേയ്ക്ക് നയിക്കാന്‍ മോദിയ്ക്ക് സാധിച്ചു എന്നാണ് അവാര്‍ഡ് ദാതാക്കള്‍ വിലയിരുത്തിയത്.