അബുദാബി: ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ സ്റ്റീഫൻ കോണ്സ്റ്റന്റൈൻ രാജിവച്ചു. ഏഷ്യൻ കപ്പ് ഫുട്ബോളിലെ അവസാന ഗ്രൂപ്പ് മൽസരത്തിൽ ബഹ്റിനോടു തോറ്റ് ഇന്ത്യ ആദ്യ റൗണ്ടിൽ പുറത്തായതിനു പിന്നാലെയാണു രാജി. ഈ മാസം അവസാനം വരെയായിരുന്നു കോണ്സ്റ്റന്റൈനുമായി കരാർ ഉണ്ടായിരുന്നത്.
2015-ലാണ് കോണ്സ്റ്റന്റൈൻ ഇന്ത്യൻ പരിശീലക സ്ഥാനം ഏറ്റെടുത്തത്. അന്ന് 173-ാം റാങ്കിലായിരുന്ന ഇന്ത്യയെ 96-ാം റാങ്ക് വരെ എത്തിക്കാൻ കോണ്സ്റ്റന്റൈനു കഴിഞ്ഞു.
ഏഷ്യൻ കപ്പ് യോഗ്യതയും തായ്ലന്റിനെതിരായ ചരിത്ര വിജയവും ഒക്കെ കോണ്സ്റ്റന്റൈനു കീഴിലാണ് ഇന്ത്യ സ്വന്തമാക്കിയത്.