അഗളി: പാലക്കാട് ഇലച്ചിവഴിയിലും പരിസര പ്രദേശങ്ങളിലും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വെള്ള ഷീറ്റിൽ കറുത്ത മഷിയിലും നീല മഷിയിലുമാണ് പോസ്റ്ററുകൾ. തിങ്കളാഴ്ച പുലർച്ചെയോടെയാകാം പോസ്റ്ററുകൾ പതിപ്പിച്ചതെന്നാണു പോലീസ് നിഗമനം.
പോലീസ് സംഘം സ്ഥലത്തെത്തി പോസ്റ്ററുകൾ നീക്കം ചെയ്തു. പോസ്റ്ററിൽ ചുവന്ന പശ്ചാത്തലത്തിൽ വെള്ള നിറത്തിൽ അരിവാൾ ചുറ്റിക അടയാളവുമുണ്ട്. സിപിഐ (മാവോയിസ്റ്റ്) ഭവാനിദളം എന്ന് ചുവടെ രേഖപ്പെടുത്തിയിട്ടുണ്ട്. തണ്ടർബോൾട്ട്,
നവംബർ ആദ്യവാരം ആനമൂളിയിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനുശേഷമാണ് തിങ്കളാഴ്ച രാവിലെ പുതൂർ ഇലച്ചിവഴിയിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്.