കൊച്ചി: കെഎസ്ആർടിസിക്കെതിരേ വിമർശനവുമായി വീണ്ടും ഹൈക്കോടതി. എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ട കേസിൽ കെഎസ്ആർടിസി വഴുതിക്കളിക്കുകയാണെന്ന് ഹൈക്കോടതി വിമർശിച്ചു. എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് വിമർശനം.
കെഎസ്ആർടിസിയിൽ പുറംവാതിൽ നിയമനം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും കോടതി അറിയിച്ചു. സ്ഥിരം കണ്ടക്ടർമാരെ നിയമിച്ചതിന്റെ സ്ഥിതിവിവര കണക്കുകൾ കെഎസ്ആർടിസി കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഹർജി പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.