വിശുദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ അ​വ​സാ​ന കേ​ര​ള സ​ന്ദ​ർ​ശ​നത്തി​നു നാ​ളെ 25 വ​യ​സ്

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്
കൊ​​​ച്ചി: അ​​​ഗ​​​തി​​​ക​​​ളു​​​ടെ അ​​​മ്മ വി​​​ശു​​​ദ്ധ മ​​​ദ​​​ർ തെ​​​രേ​​​സ​​​യു​​​ടെ അ​​​വ​​​സാ​​​ന​​​ത്തെ കേ​​​ര​​​ള സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു നാ​​​ളെ 25 വ​​​യ​​​സ്. 1994 ജ​​​നു​​​വ​​​രി 16ന് ​​​കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യ മ​​​ദ​​​റി​​​ന്‍റെ നാ​​​ലാ​​​മ​​​ത്തെ കേ​​​ര​​​ള സ​​​ന്ദ​​​ർ​​​ശ​​​ന​​​മാ​​​യി​​​രു​​​ന്നു അ​​​ത്. ഇ​​​ട​​​പ്പ​​​ള്ളി പ​​​ള്ളി​​​യു​​​ടെ പ​​​തി​​​നാ​​​ലാം ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള ക്ഷ​​​ണം സ്വീ​​​ക​​​രി​​​ച്ചാ​​​യി​​​രു​​​ന്നു കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ നി​​​ന്ന് മ​​​ദ​​​ർ തെ​​​രേ​​​സ​​​യു​​​ടെ അ​​​വ​​​സാ​​​ന​ കേ​​​ര​​​ള​​​യാ​​​ത്ര.

പ​​​ള്ളി​​​യ​​​ങ്ക​​​ണ​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു മ​​​ദ​​​ർ. അ​​​ന്ന​​​ത്തെ എ​​​റ​​​ണാ​​​കു​​​ളം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ആ​​​ന്‍റ​​​ണി പ​​​ടി​​​യ​​​റ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി കെ.​​​ക​​​രു​​​ണാ​​​ക​​​ര​​​നും ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​മു​​​ഖ​​​ർ മ​​​ദ​​​റി​​​നൊ​​​പ്പം വേ​​​ദി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.
അ​​​ന്ന​​​ത്തെ ഇ​​​ട​​​പ്പ​​​ള്ളി ഫൊ​​​റോ​​​ന പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ ശ​​​ങ്കു​​​രി​​​ക്ക​​​ൽ കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ​​​ത്തി​​​യാ​​​ണു മ​​​ദ​​​റി​​​നെ ക്ഷ​​​ണി​​​ച്ച​​​ത്.

ഇ​​​ട​​​പ്പ​​​ള്ളി പ​​​ള്ളി സ​​​ന്ദ​​​ർ​​​ശി​​​ച്ച മ​​​ദ​​​റി​​​ന്‍റെ സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു സ​​​ഹാ​​​യ​​​മാ​​​കാ​​​ൻ ഒ​​​രു പി​​​ക്ക​​​പ്പ് വാ​​​ൻ സ​​​മ്മാ​​​ന​​​മാ​​​യി പ​​​ള്ളി അ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കി. എ​​​റ​​​ണാ​​​കു​​​ളം എ​​​സ്ആ​​​ർ​​​എം റോ​​​ഡി​​​ലു​​​ള്ള സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് ചാ​​​രി​​​റ്റി കോ​​​ണ്‍​വെ​​​ന്‍റി​​​ലാ​​​യി​​​രു​​​ന്നു മ​​​ദ​​​റി​​​ന്‍റെ താ​​​മ​​​സം.

ഫാ. ​​​ജോ​​​ർ​​​ജ് കു​​​റ്റി​​​ക്ക​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ’ആ​​​കാ​​​ശ​​​പ്പ​​​റ​​​വ​​​ക​​​ളു​​​ടെ’ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു തൃ​​​ശൂ​​​ർ ചെ​​​ന്നാ​​​യി​​​പ്പാ​​​റ​​​യി​​​ൽ തു​​​ട​​​ക്ക​​​മി​​​ട്ട​​​തു മ​​​ദ​​​ർ തെ​​​രേ​​​സ​​​യാ​​​ണ്. 1976 ജ​​​നു​​​വ​​​രി 19നാ​​​ണു മ​​​ദ​​​ർ തെ​​​രേ​​​സ ആ​​​ദ്യ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. പി​​ന്നീ​​ട് 1979ലും 1987​​​ലും മ​​​ദ​​​ർ കേ​​​ര​​​ള​​​സ​​​ന്ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി.

Related posts