ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു; ആറുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിഞ്ഞത് നാലുമാസം മുമ്പ്, കൊച്ചിയില്‍ സംഭവിച്ചത് ഇതൊക്കെ

വിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷം ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് ഭര്‍ത്താവ് കേക്ക് മുറിച്ച് ആഘോഷിച്ചു. കൊച്ചി സ്വദേശിയായ യുവാവ് ആണ് ഭാര്യ ഒളിച്ചോടി പോയതിന്റെ വിഷമം തീര്‍ക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ചത്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇയാള്‍ യുവതിയെ വിവാഹം ചെയ്തത്.

വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഭര്‍ത്താവ് ഗള്‍ഫിലേക്ക് തിരികെ പോയി. ജനുവരി ഒന്നിന് ദുബായിലെത്തി. ജനുവരി 14നാണ് ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതായി വിവരം അറിയുന്നത്. ഭര്‍ത്താവിന്റെ സഹോദരിയെ ആണ് യുവതി ഒളിച്ചോടിയ വിവരം ആദ്യം അറിയിച്ചത്. ഒളിച്ചോടിയ യുവതിയും കാമുകനും വിവാഹം ചെയ്തതിന്റെ ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്തു.

ഭാര്യയുടെ വിവാഹത്തിനു പിന്നാലെയാണ് യുവാവ് സുഹൃത്തുക്കളും ദുബായില്‍ കേക്ക് മുറിച്ച് ആഘോഷിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. പെണ്‍കുട്ടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രോഷം പുകഞ്ഞു. പെണ്‍കുട്ടി ഒളിച്ചോടി പോയി വിവാഹിതയായതിനെ തുടര്‍ന്ന് ബന്ധുക്കളില്‍ മ്ലാനത പടര്‍ന്നെങ്കിലും വരന് പക്ഷെ കുലുക്കമുണ്ടായില്ല.

Related posts