ശബരിമല ദര്‍ശനം നടത്തി വാര്‍ത്തകളില്‍ ഇടംനേടിയ കനകദുര്‍ഗയെ മര്‍ദിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഭര്‍തൃവീട്ടിലെത്തിയ കനകയെ ഭര്‍തൃമാതാവാണ് മര്‍ദിച്ചതെന്നാണ് ഇവര്‍ പരാതി നല്കിയത്. എന്നാല്‍ അയല്‍ക്കാര്‍ പറയുന്നത് വീട്ടില്‍ കയറാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ സുമതിയെ (ഭര്‍തൃമാതാവ്) അങ്ങോട്ട് ആക്രമിക്കുകയായിരുന്നു എന്നാണ്.
കനകദുര്‍ഗയ്‌ക്കെതിരേയാണ് അയല്‍ക്കാരും മൊഴി നല്കിയിരിക്കുന്നത്. കനകദുര്‍ഗ കരുതിക്കൂട്ടി പ്രശ്‌നമുണ്ടാക്കാന്‍ പാര്‍ട്ടിക്കാര്‍ക്കൊപ്പം എത്തുകയായിരുന്നുവെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. സമീപത്തെ സിപിഎം അനുഭാവികള്‍ പോലും കനകയ്ക്കായി വാദിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഭര്‍ത്താവ് കൃഷ്ണനുണ്ണി പോലും കനകയെ തള്ളിയിരിക്കുകയാണ്. അമ്മയെ കനക തള്ളിയിട്ടതാണെന്ന് കൃഷ്ണനുണ്ണി പറയുന്നു.
കൃഷ്ണനുണ്ണിയുടെ അമ്മ സുമതിയെയും പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ കനക ദുര്‍ഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് രാവിലെയോടെ വീട്ടിലെത്തിയത്.
തിരുവനന്തപുരത്തേക്കാണെന്നു പറഞ്ഞാണ് കനകദുര്‍ഗ വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ കൊയിലാണ്ടി സ്വദേശിയായ ബിന്ദുവിനൊപ്പം നവംബര്‍ 24ന് കനകദുര്‍ഗ ശബരിമല ദര്‍ശനത്തിന് ശ്രമിച്ചു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവര്‍ക്കും തിരിച്ചിറങ്ങേണ്ടി വന്നു. പിന്നീട് ജനുവരി 2ന് പുലര്‍ച്ചെ ശബരിമല ദര്‍ശനം നടത്തിയതോടെയാണ് ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞത്.