സ്കൂ​ൾ ക​ലോ​ത്സ​വ സ്വ​ർ​ണ​ക്ക​പ്പ് പാ​ല​ക്കാ​ടി​ന് സമ്മാനിച്ചു; ച​രി​ത്ര​ത്തി​ലെ മൂ​ന്നാ​മ​ത്തെ ക​ലോ​ൽ​സ​വ കി​രീ​ടം

പാലക്കാട്: കാ​ത്തി​രു​ന്ന സ്വ​ർ​ണ​ക്ക​പ്പ് ഇ​നി പാ​ല​ക്കാ​ടി​ന് സ്വ​ന്തം. 59-ാമ​ത് സ്കൂ​ൾ ക​ലോ​ൽ​സ​വ​കി​രീ​ട​മാ​ണ് 12 വ​ർ​ഷ​ത്തി​നു ശേ​ഷം ജി​ല്ല​യ്ക്ക് സ്വ​ന്ത​മാ​യി​രി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി 12 വ​ർ​ഷം ജേ​താ​ക്ക​ളാ​യ കോ​ഴി​ക്കോ​ടി​നെ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ലൂ​ടെ തോ​ൽ​പി​ച്ചാ​ണ് ജി​ല്ല സ്വ​ർ​ണ​ക​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്.

അ​ക​ത്തേ​ത്ത​റ ശ​ബ​രി ആ​ശ്ര​മ​ത്തി​ൽ ഗാ​ന്ധി​ജി​യു​ടെ 150-ാമ​ത് ജന്മവാ​ർ​ഷി​ക​ത്തി​ന്‍റെ​യും 70-ാമ​ത് ര​ക്ത​സാ​ക്ഷി വാ​ർ​ഷി​ക​ത്തി​ന്‍റെ​യും അ​നു​സ്മ​ര​ണ​മാ​യ ര​ക്ത​സാ​ക്ഷ്യം-2019 വേ​ദി​യി​ലാ​ണ് സ്വ​ർ​ണ​ക​പ്പ് മ​ന്ത്രി എ.​കെ.​ബാ​ല​നി​ൽ നി​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി​യ​ത്.

പാ​ല​ക്കാ​ടി​ന്‍റെ ച​രി​ത്ര​ത്തി​ലെ മൂ​ന്നാ​മ​ത്തെ ക​ലോ​ൽ​സ​വ കി​രീ​ട​മാ​ണി​ത്. 12 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് 2006 ലാ​ണ് ജി​ല്ല ആ​ദ്യ​മാ​യി ക​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്. എ​റ​ണാ​കു​ള​ത്ത് ന​ട​ന്ന 46-ാമ​ത് ക​ലോ​ൽ​സ​വ​ത്തി​ൽ ആ​ദ്യ​മാ​യി ക​പ്പ് നേ​ടി​യ​തി​ന് ശേ​ഷം 2015ലാ​ണ് ര​ണ്ടാ​മ​ത്തെ ക​പ്പ് നേ​ടി​യ​ത്. എ​ന്നാ​ൽ കോ​ഴി​ക്കോ​ട് ന​ട​ന്ന ക​ലോ​ൽ​സ​വ​ത്തി​ൽ തു​ല്യ പോ​യി​ന്‍റ് നേ​ടി​യ കോ​ഴി​ക്കോ​ടി​നൊ​പ്പം കി​രീ​ടം പ​ങ്കി​ടു​ക​യാ​യി​രു​ന്നു. എം.​ബി.​രാ​ജേ​ഷ് എം.​പി, ഷാ​ഫി പ​റ​ന്പി​ൽ എം.​എ​ൽ.​എ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts