മുംബൈ: പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് സിനിമയായ ശ്രീദേവി ബംഗ്ലാവിനെതിരേ നിയമനടപടിക്കൊരുങ്ങി ബോണി കപൂർ. അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ കഥയാണ് ചിത്രം പറയുന്നതെന്ന് ആരോപിച്ചാണ് ഭർത്താവ് ബോണി കപൂർ രംഗത്തെത്തിയത്.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ബോണി കപൂർ വക്കീൽ നോട്ടീസ് അയച്ചു.അതേസമയം, നോട്ടീസിന് മറുപടി നൽകുമെന്ന് സിനിമയുടെ സംവിധായകൻ പ്രശാന്ത് മാന്പുള്ളി പ്രതികരിച്ചു. 70 കോടി രൂപ ബജറ്റിലാണ് ശ്രീദേവി ബംഗ്ലാവ് നിർമിച്ചിരിക്കുന്നത്.