ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി ബോക്സിംഗില്‍ ആദ്യ സ്വര്‍ണം നേടിയ പുരുഷതാരം മുഹമ്മദ് അലി ക്വാമര്‍ വനിതാ ഇന്ത്യയുടെ ബോക്സിംഗ് ടീമിന്റെ പരിശീലകനാകും.
വനിതാ ടീമിന്റെ പരിശീലകനാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ക്വാമര്‍. രണ്ടു മാസം മുമ്പാണ് മുന്‍ ഇന്ത്യന്‍ ബോക്സര്‍ക്ക് 38 വയസ് തികഞ്ഞത്. ശിവ് സിംഗിനു പകരമായാണ് കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവ് പരിശീലകനായി നിയമിതനായത്.
കഴിഞ്ഞ ഒരു വര്‍ഷമായി ഇദ്ദേഹം ദേശീയ ക്യാമ്പില്‍ സഹപരിശീലകനായിരുന്നു. 2002ല്‍ മാഞ്ചസ്റ്ററില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ക്വാമര്‍ സ്വര്‍ണമെഡല്‍ നേടി ചരിത്രമെഴുതിയത്.