തൃശൂർ: തൊഴിലാളികളാണ് കരുണാകരനെ ലീഡറാക്കിയതെന്നും അത് അദ്ദേഹം മറന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൊഴിലാളികൾക്കു മാന്യമായ സ്ഥാനം ഉണ്ടാക്കിക്കൊടുത്ത നേതാവാണ് കരുണാകരനെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ഐഎൻടിയുസി ഓഫീസിൽ ലീഡറുടെ അർധകായ പ്രതിമ അനാവരണം ചെയ്യുകയായിരുന്നു ചെന്നിത്തല. സിപിഎം അടക്കമുള്ള കക്ഷികൾ തൊഴിലാളികളെ ചൂഷണം ചെയ്യുകയായിരുന്നു. എന്നാൽ കരുണാകരൻ അവരെ അങ്ങനെ കണ്ടില്ല: അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, ഡോ. ശൂരനാട് രാജശേഖരൻ, ഒ.അബ്ദുറഹിമാൻകുട്ടി, ടി.യു രാധാകൃഷ്ണൻ, എം.പി വിൻസന്റ്, പി.കെ. അനിൽകുമാർ, കെ.കെ. ഇബ്രാഹിംകുട്ടി, ലീലാമ്മ തോമസ്, എൻ.കെ.ബെന്നി, പി. രാമൻ മേനോൻ, ടി.എം. കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.