ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍​ക്ക് ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ന്‍​സ് ; ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണം; ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി

കോ​ഴി​ക്കോ​ട്: ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ നി​ര്‍​മാ​ണ​വും വി​ത​ര​ണ​വും ഭ​ക്ഷ്യ​സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര നി​യ​മ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​വ​ണ​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്റെ മു​ന്ന​റി​യി​പ്പ്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന എ​ല്ലാ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ഭ​ക്ഷ്യ സു​ര​ക്ഷാ ലൈ​സ​ന​ന്‍​സ് അ​ല്ലെ​ങ്കി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​യും എ​ടു​ക്ക​ണം.

ലൈ​സ​ന്‍​സ് നേ​ടാ​തെ​യു​ള്ള ഭ​ക്ഷ്യ നി​ര്‍​മാ​ണ​വും വി​ല്‍​പ്പ​ന​യും ആ​റു​മാ​സം വ​രെ ത​ട​വും അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ​യും ചു​മ​ത്താ​വു​ന്ന കു​റ്റ​മാ​ണ്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ​ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ പി.​കെ ഏ​ലി​യാ​മ്മ നി​ര്‍​ദേ​ശി​ച്ചു.

ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ന്‍​സ് ര​ജി​സ്ട്രേ​ഷ​ന്‍ നേ​ടു​ന്ന​തി​നാ​യി സ്ഥാ​പ​ന​ത്തി​ന്‍റെ ഭ​ക്ഷ്യ നി​ര്‍​മാ​ണ, വി​പ​ണ​ന, വി​ത​ര​ണ ചു​മ​ത​ല​യു​ള്ള​യാ​ളു​ടെ തി​രി​ച്ച​റി​യ​ല്‍ രേ​ഖ, പാ​സ്പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ, പ​ഞ്ചാ​യ​ത്ത്, മു​ന്‍​സി​പാ​ലി​റ്റി, കോ​ര്‍​പ്പ​റേ​ഷ​ന്‍ ലൈ​സ​ന്‍​സ് എ​ന്നി​വ സ​ഹി​തം അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്കാം. 100 രൂ​പ​യാ​ണ് ഫീ​സ്. ഫോ​ണ്‍ : 8943346191.

Related posts