പൂന: ഖേലോ ഇന്ത്യ 2019 യൂത്ത് ഗെയിംസിന്റെ നീന്തലില്‍ കര്‍ണാടകയുടെ ശ്രീഹരി നടരാജയുടെയും എസ്.പി. ലികിതിന്റെയും മെഡല്‍ കൊയ്ത്ത്. ഖേലോ ഇന്ത്യയിലെ ഏഴു നീന്തല്‍ ഇനങ്ങളിലും ശ്രീഹരി സ്വര്‍ണമെഡല്‍ നേടി. കഴിഞ്ഞ വര്‍ഷം നടന്ന ഖേലോ ഇന്ത്യ സ്കൂള്‍ ഗെയിംസില്‍ ശ്രീഹരി ആറു സ്വര്‍ണ മെഡല്‍ നേടി. ശ്രീഹരിയുടെ സുഹൃത്തും കര്‍ണാടകയുടെ നീന്തല്‍ താരവുമായ എസ്.പി. ലികിത് അഞ്ചു സ്വര്‍ണവും വെങ്കലവും ഉള്‍പ്പെടെ ആറു മെഡല്‍ നേടി.
ഇവരുടെ പ്രകടനത്തോടെ നീന്തലിൽ കര്‍ണാടക 21 സ്വര്‍ണവും 13 വെള്ളിയും 13 വെങ്കലവും നേടി. ഡല്‍ഹിക്ക് 19 സ്വര്‍ണം, 13 വെള്ളി, 16 വെങ്കലവുമാണ്. 18 സ്വര്‍ണവും 15 വെള്ളിയും 10 വെങ്കലവുമുള്ള മഹാരാഷ്ട്രയാണ് മൂന്നാമത്. നീന്തലില്‍ അണ്ടര്‍ 21 വിഭാഗത്തിലെയും അണ്ടര്‍ 17 വിഭാഗത്തിലെയും ടീം ചാമ്പ്യന്‍ഷിപ്പില്‍ മഹാരാഷ് ട്രയും ഡല്‍ഹിയുമാണ് ഒന്നാം സ്ഥാനത്തെത്തിയത്. കര്‍ണായക മൂന്നാം സ്ഥാനത്തായിരുന്നു.
അണ്ടര്‍ 21 വിഭാഗത്തില്‍ 50 മീറ്റര്‍ ബാക്സ്ട്രോക്കിലും 100 മീറ്റര്‍ ഫ്രീസ്റ്റൈലിലും ശ്രീഹരി അനായാസ ജയമാണ് നേടിയത്. യൂത്ത് ഒളിമ്പിക്സിലും 2018 ഏഷ്യന്‍ ഗെയിംസിലും ശ്രീഹരി ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ദക്ഷിണ കൊറിയയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെടുപ്പിലാണ് ശ്രീഹരിയും ലികിതും.