പ്രവാസികളോട് എക്കാലത്തും മലയാളികള്‍ക്ക് പ്രത്യേക സ്നേഹവും ആദരവുമുണ്ട്. കാരണം മറ്റൊന്നുമല്ല, ഓരോ കുടുംബത്തിലും കാണും ഏതെങ്കിലും കാലത്ത് പ്രവാസിയായിരുന്നിട്ടുള്ള ഒരു വ്യക്തി. കുടുംബത്തിനുവേണ്ടിയുള്ള അവരുടെ ത്യാഗങ്ങള്‍ അറിയാത്തവരും അനുഭവിക്കാത്തവരും ഇല്ല. എങ്കിലും നടുക്കടലില്‍ ചെന്നാലും നായ നക്കിയേ കുടിക്കൂ എന്ന പഴയ പുരാണം അനുസരിക്കുന്നവരാണ് ഇപ്പറഞ്ഞ പ്രവാസികളും. ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും മലയാളികളുടെ തനി സ്വഭാവം കാണിച്ചിരിക്കും എന്ന് ചുരുക്കം.
ഇത്തരത്തില്‍ പ്രവാസിയായ ഒരു മലയാളി നാട്ടിലേയ്ക്ക് യാത്ര തിരിക്കുമ്പോള്‍ മുതല്‍ നാട്ടില്‍ എത്തിച്ചേരുന്നത് വരെ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ രസകരമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് രതീഷ് രവീന്ദ്രന് എന്ന വ്യക്തി. അത്യാകര്‍ഷകമായ, മലയാളിയുടെ തനി സ്വഭാവമെല്ലാം വെളിപ്പെടുത്തിയിരിക്കുന്ന ഈ കുറിപ്പ് അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. അദ്ദേഹം വിവരിക്കുന്നതിങ്ങനെ…
മലയാളി നാട്ടില്‍ പോകുന്നു??
പറഞ്ഞ സമയത്ത് മലയാളി എത്തിച്ചേരുന്ന ഏക സ്ഥലമാണ് എയര്‍പോര്‍ട്ട് എന്ന് തോന്നുന്നു. എയര്‍പോര്‍ട്ടില്‍ കൊണ്ട് വിട്ട സുഹൃത്തിനോട് തിരിച്ചു പോവല്ലേ ലഗേജ് പോയിട്ട് ഞാന്‍ വിളിക്കാം. എന്നിട്ടേ നീ പോകാവൂ എന്ന് പറയും. കൗണ്ടറില്‍ ഇരിക്കുന്ന ഓരോ സ്റ്റാഫിന്റെ പെരുമാറ്റം ശ്രദ്ധിക്കും.. ഒന്നോ. രണ്ടോ കിലോ കൂടിയാലും സാരമില്ല.. വലിയ സ്ട്രിക്ട് അല്ലാത്ത സ്റ്റാഫിന്റെ അടുത്ത് ട്രോളിയുമായി പോകും…
അതുവരെ ആരോടും ചിരിക്കാത്ത മലയാളി…. വിനീത വിധേയനായി ആ സ്റ്റാഫിന്റെ മുന്നില്‍ ചിരിക്കും…. പോകുന്നതിന്റെ തലേന്ന് പോയി വാങ്ങിയ ഫാന്റും ഷര്‍ട്ടും ഷൂസും പുത്തനായി വടിപോലെ നിക്കുന്നുണ്ടാകും. അടുത്ത ദിവസം എയര്‍ പോര്‍ട്ടിന് പുറത്തു വരുമ്പോഴോ….. നനഞ്ഞ കോഴിയെപോലെ.. കടലാസ് പെട്ടിയില്‍ സാധനങ്ങള്‍ നാട്ടില്‍ കൊണ്ട് പോകുന്നതും ലോകത്ത് നമ്മള് മാത്രമായിരിക്കും.
പെട്ടി നമുക്ക് മനസ്സിലാവാന്‍ മാത്രമാണ് അതിനു മുകളില്‍ പേരെഴുതുന്നത് എന്നറിയാത്തതു കൊണ്ടാവാം പലരും അപ്പൂപ്പന്റെ പേര് വരെ പെട്ടിയില്‍ എഴുതി വെക്കും. 30 കിലോ ആണ് അനുവദനീയമായ തൂക്കമെങ്കില്‍ നമ്മുടെ പെട്ടി 32 കിലോ ആയിരിക്കും. കൂടുതല്‍ വന്ന രണ്ടു കിലോ കാശ് കൊടുക്കാതെ കൊണ്ട് പോവാന്‍ കൌണ്ടറില്‍ ഇരിക്കുന്ന സ്റ്റാഫിന്റെ മുന്നില്‍ വിനീതനാകാന്‍ നമുക്കൊരു മടിയുമില്ല.
അധിക തൂക്കത്തിന് കാശ് കൊടുക്കണം എന്ന് വാശി പിടിച്ചാല്‍ ഏതെങ്കിലും ഒരു മൂലയില്‍ പോയിരുന്ന് പെട്ടി തുറന്നു രണ്ടോ മൂന്നോ കിലോ ഈത്തപഴം എടുത്തു പുറത്തു കളയും. ഏഴു കിലോ മാത്രം കൊണ്ട് പോവാന്‍ അനുവാദമുള്ള ഹാന്‍ഡ് ബാഗില്‍ പത്തു കിലോ കൊള്ളിച്ച് അത് മൂന്നു കിലോ മാത്രമേ ഉള്ളൂ എന്ന് തോന്നിപ്പികുന്ന രീതിയില്‍ കൊണ്ട് നടക്കാന്‍ നമുക്കൊരു പ്രത്യേക കഴിവുണ്ട്.
സെക്യുരിറ്റി ചെക്ക് പോസ്റ്റില്‍ വാച്ചും ബെല്‍ട്ടും ഊരി വെക്കാന്‍ പോലീസുകാരന് പറഞ്ഞതിന് ശേഷം മാത്രമേ നമ്മള് അത് ചെയ്യൂ. ഡ്യുട്ടി ഫ്രീയില്‍ കയറി ഒരു കിലോ ‘നിഡോ’ മില്‍ക്ക് പൌഡര്‍ എങ്കിലും വാങ്ങല്‍ പലര്‍ക്കും നിര്‍ബന്ധമാണ്. ആ കാശിനു എത്രയോ ലിറ്റര്‍ ഫ്രഷ്-മില്‍ക്ക് നാട്ടില്‍ കിട്ടും എന്നതാരും ചിന്തിക്കാറില്ല.
എയര്‍ പോര്‍ട്ടിലെ ബാത്ത് റൂമില്‍ കയറി കാറി തുപ്പുന്നത് കണ്ടാല്‍ തോന്നും ജോലി ചെയ്തിരുന്ന രാജ്യത്തോടുള്ള ദേഷ്യമാണ് ആ തുപ്പി കളയുന്നതെന്ന്. വിമാനത്തില്‍ കയറുന്നത് സിനിമക്ക് കയറുന്ന പോലെയാണ്. ആദ്യമെത്തിയാല്‍ ഇഷ്ട്ടമുള്ള സീറ്റ് കിട്ടുമെന്ന് തോന്നും ആ തിരക്ക് കണ്ടാല്‍.
സീറ്റ് ബെല്‍ട്ട് ഇടാനും മൊബൈല്‍ ഓഫ് ചെയ്യാനും എയര്‍ ഹോസ്റ്റെസ് വന്നു പറയണം. എയര്‍ ഹൊസ്റ്റസൊ അല്ലെങ്കില്‍ ടിവി സ്ക്രീനോ സുരക്ഷാ നിര്‍ദേശങ്ങള്‍ നല്കുമ്പോള് പറയുന്നത്….. മനസിലാകും എങ്കിലും…. എയര്‍ ഹോസ്റ്റസിന്റെയ് അംഗ ച ല നങ്ങള്‍, സൗനരിയം.. ശ്രദ്ധിക്കുന്നതിലായിരിക്കും….. കൂടുതല്‍ ശ്രദ്ധ……. ഏതെങ്കിലും ഒരു യാത്രയിലെങ്കിലുീ ആ കാര്യങ്ങളെല്ലാം ഒന്ന് മനസ്സിലാക്കി വയ്ക്കാന്‍ ശ്രമിക്കാറില്ല… …പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ഇങ്ങനെ ശ്രദ്ധിച്ചിരുന്നെങ്കില്‍…?
വിമാനം നാട്ടിലെ എയര്‍ പോര്‍ട്ടില്‍ ടച്ച് ചെയതാലപ്പോള്‍ തന്നെ ബെല്‍റ്റ് ഊരിയിടണം. രണ്ടു വര്‍ഷം കാത്തിരുന്നവര്‍ക്ക് ഒരു പത്തു മിനുട്ട് കൂടി കാത്തിരിക്കാന്‍ ക്ഷമയുണ്ടാവാറില്ല. ലാന്‍ഡ് ആകും മുന്‍പ് സീറ്റില്‍ നിന്ന് ആര് ആദ്യ എണീക്കും എന്ന് നോക്കിയിരിക്കും……….. പിന്നെ ഹാന്‍ഡ്ബാഗ് വലിച്ചു അടുത്ത നില്ക്കുന്ന ആളിന്റെ തോളില്‍ ഇറക്കും……അപ്പോഴും.. Sorry….
ലാന്‍ഡ് ചെയ്ത ഉടന്‍ വിളിക്കും…… അല്ലെങ്കില്‍ വിളി വന്നോളും….. പിന്നെ ഒരു ഓട്ടമാണ്…… എമിഗ്രേഷന്‍ കൌണ്ടര്‍ വരെ…. പിന്നെ കോണ്‍വെര്‍ ബെല്‍റ്റിലൂടെ വരുന്ന ഓരോ ലഗേജ് പെട്ടികളും എന്റേതാണ്… എന്ന ആവേശത്തില്‍ വലിച്ചു അടുത്ത് നില്‍ക്കുന്നയാളിന്റെ കാലിലേക്ക് വലിച്ചിടും……. എന്നിട്ടു sorry…..പറയും
പിന്നെ കണ്ണുകള്‍ പോകുന്നത്… ഡ്യൂട്ടി ഫ്രീ ഷോപ്പിലേക്കാണ്….. ….. ഒരു രാജാവിനെ പോലെ പുറത്തേക്കു……. (കഷ്ടപ്പെട്ടും കടം വാങ്ങിയും ഉണ്ടാക്കിയ പണം ബന്ധുക്കള്‍ക്കും… സുഹൃത്തുകള്‍ക്കും പങ്കുവച്ചു കഴിയുമ്പോള്‍…. തിരിച്ചു വീണ്ടും ഈ മരുഭൂമിയിലേക്ക് എന്ന ചിന്ത അപ്പോള്‍ തോന്നില്ല ) പുറത്തു കാത്തു നില്ക്കുന്നവരുടെ കണ്ണുകള്‍ എല്ലാം പുറത്തേക്കു കൊണ്ടുവരുന്ന പെട്ടിയില്‍……………….എന്റെ കണ്ണുകള്‍ ഉറ്റവരെ തേടിയും… … ചിരിക്കേണ്ട തന്നേയും ഉദ്ദേശിച്ച് തന്നെയാണ് പറഞ്ഞത്????
മലയാളീസ്.. ഡാ