നൗഹീറ “മിന്നുംതാരം’; കോൺഗ്രസിന്‍റെ സഹചാരിയെന്ന് അവകാശവാദം

കോഴിക്കോട്: നിക്ഷേപകര്‍ക്ക് പലിശയ്ക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്ത് രാജ്യത്തിനകത്തും പുറത്തുമായി കോടികളുടെ തട്ടിപ്പുനടത്തിയ ഹീരാഗ്രൂപ്പ് മേധാവി പൊതുപ്രവര്‍ത്തനത്തില്‍ “മിന്നുംതാരം’. മഹിളാ എംപവര്‍ പാര്‍ട്ടിയുടെ നേതാവാണെന്നാണ് മേധാവി നൗഹീറ ഷെയ്ഖ് അവകാശപ്പെടുന്നത്. 45 വയസ് പ്രായമുള്ള നൗഹീറ ജനിച്ചത് ആന്ധ്രയിലെ തിരുപ്പതിയിലാണ്.

പൊതുപ്രവര്‍ത്തനത്തില്‍ താത്പര്യമുണ്ടായിരുന്ന നൗഹീറ സ്ത്രീശാക്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. പിന്നീട് അന്താരാഷ്ട്ര മനുഷ്യാവകാശ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റുമായി പ്രവര്‍ത്തിച്ചു. ദുബായി
കേന്ദ്രീകരിച്ചായിരുന്നു ഹീരാഗ്രൂപ്പിന്‍റേയും നൗഹീറയുടേയും പ്രവര്‍ത്തനം.

കോൺഗ്രസിനൊപ്പം പ്രവർത്തിച്ചിരുന്ന നൗഹീറയ്ക്ക് പൊതുപ്രവർത്തനത്തിനുള്ള രാജീവ്ഗാന്ധി ശിരോമണി അവാർഡടക്കം നിരവധി അവാർഡുകൾ നേടിയതായി ” വിക്കീപീഡിയ ‘ പറയുന്നു.

Related posts