അരിന്പൂർ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഹോം കെയർ പദ്ധതിയിൽ തൃശൂർ താലൂക്ക് ചെത്ത് തൊഴിലാളി സഹകരണ സംഘംപണിയുന്ന ഏഴാമത്തെ വീടിന് ശിലയിട്ടു. നാലാംകല്ല് സെന്റർ വടക്ക് പരമൻ പാടത്തിനടുത്ത് മുത്തിശേരി കാർത്ത്യായനിയുടെ വീടിനാണ് ശിലയിട്ടത്.
അരിന്പൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻ ദാസ് ശിലാസ്ഥാപനം നിർവഹിച്ചു. സംഘം പ്രസിഡന്റ് കെ.എം. ജയദേവൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.വി.വിനോദൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സി. സതീഷ്, മണലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം..ആർ. മോഹനൻ, കെ.പി.ചന്ദ്രപാലൻ, കെ.കെ. സെൻ, വി.ജി. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.
മൊത്തം ഏഴു വീടുകളാണ് സംഘം നിർമിച്ച് നൽകുന്നത്. ഇതിൽ ആറു വീടുകളുടെ തറപ്പണികൾ കഴിഞ്ഞു. മാർച്ച് 31ന് താക്കോൽ കൈമാറുവാനാണ് ലക്ഷ്യമിടുന്നത്.