ആഗ്രഹങ്ങള്‍ സഫലമാക്കിത്തരുന്ന ഒരിടമുണ്ടായിരുന്നെങ്കില്‍ ഞാനാദ്യം ഇതുപോലൊന്ന് ചോദിച്ചേനേ. ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ കാഷ്മീരിലെ നേതാവ് ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം കണ്ട് തെലുങ്കാന മുഖ്യമന്ത്രി കെസിആറിന്റെ മകന്‍ കെടിആര്‍ പറഞ്ഞതാണിത്.
മഞ്ഞ് പുതച്ച് കിടക്കുന്ന വീടും മുറ്റവുമടങ്ങുന്ന ചിത്രമാണ് കെടിആര്‍ പങ്കുവച്ചത്. അതുകണ്ടിട്ടാണ് ഇതുപോലൊരു വീട് കിട്ടാനുള്ള തന്റെ ആഗ്രഹം കെടിആര്‍ പങ്കുവച്ചത്.
ഒമറിന്റെ വീടിന്റെ ചിത്രം തെലുങ്കാന മന്ത്രി കെ.ടി. രാമറാവു റീട്വിറ്റ് ചെയ്യുകയും ചെയ്തു. ഇതോടെ വീണ്ടും ഒമര്‍ ഇടപെട്ടു. എന്റെ വീട് നിങ്ങളുടേത് എന്ന് കരുതിക്കൊള്ളു. ഇഷ്ടമുള്ളപ്പോള്‍ ഇവിടെ വന്ന് താമസിക്കാം എന്നും കെടിആറിന് മറുപടി നല്‍കി. എന്തുതന്നെയായാലും സ്വര്‍ഗ്ഗസമാനമായ ചിത്രം ഇതിനോടകം നവമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുകയാണ്. കൊടുംശൈത്യത്തിന്റെ പിടിയിലാണ് കാഷ്മീര്‍ ഇപ്പോള്‍.
If only there was a wish granting factory, I’d have one right there; somewhere closer ❄️ 🤘 https://t.co/M1w58SfX8Q
— KTR (@KTRTRS) January 16, 2019
Hey, I am gonna take that offer rather seriously Omar Saab 😀 https://t.co/XVUKFxMF8W
— KTR (@KTRTRS) January 16, 2019