ആ പ്രണയം കപടമായിരുന്നില്ല ! പേളിയുടെയും ശ്രീനിഷിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍ പുറത്ത്…

ബിഗ്‌ബോസ് മലയാളത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു. ബിഗ്‌ബോസ് ഹൗസില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. എന്നാല്‍ ബിഗ്‌ബോസില്‍ വച്ചു നടന്നത് വെറും അഭിനയമായിരുന്നെന്നും ഇവരുടെ പ്രണയം പ്രേക്ഷകരെ പറ്റിയ്ക്കാന്‍ വേണ്ടിയുള്ളതായിരുന്നുവെന്നും ആരോപണങ്ങള്‍ ഉണ്ടായി.


എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ തുടങ്ങിയ പ്രണയം പുറത്തും തുടരുമെന്ന് ഇരുവരും അറിയിച്ചിരുന്നു. ഇരുവരും ആദ്യം മുതല്‍ പറയുന്ന ഒരേയൊരു പ്രശ്‌നം വീട്ടുകാരുടെ സമ്മതമാണ്. പ്രണയവിവരം തുറന്നു പറഞ്ഞതു മുതല്‍ പേളിയും ശ്രീനിഷും പങ്കുവച്ച പ്രധാന ആശങ്കയും വീട്ടുകാരുടെ ഇഷ്ടമായിരുന്നു. ഇക്കാര്യം വീട്ടില്‍ പറഞ്ഞ് ശരിയാക്കിത്തരണമെന്ന് പേളിയും ശ്രീനിഷും ബിഗ് ബോസ് അവതാരകനായ മോഹന്‍ലാലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.


പിന്നീട് കാര്യം അവതരിപ്പിച്ചെന്നും അമ്മ സമ്മതിച്ചെന്നും പേളി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. തന്റെ വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചതായി ശ്രീനിഷും അറിയിച്ചിരുന്നു. ഇരുവരും ഇപ്പോള്‍ സ്ഥിരമായി സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഇവര്‍ ചേര്‍ന്നഭിനയിച്ച മ്യൂസിക് ആല്‍ബവും പുറത്തു വിട്ടിരുന്നു. ഇപ്പോള്‍ വിവാഹ നിശ്ചയം കഴിഞ്ഞതോടെ ഇരുവരുടെയും പ്രണയം യാഥാര്‍ഥ്യമായിരുന്നുവെന്ന് ആരാധകര്‍ തിരിച്ചറിയുകയാണ്.

Related posts