തിരുവനന്തപുരം: ജനപക്ഷം നേതാവ് പി.സി. ജോർജ് നല്‍കിയിട്ടുള്ള കത്ത് കോൺഗ്രസുമായി സഹകരിച്ചു പ്രവർത്തിക്കാൻ താത്പര്യമാണെന്നു കാട്ടിയുള്ളതാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ജോർജ് യുഡിഎഫ് പ്രവേശനത്തിനു കത്തു നല്‍കിയിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യത്തിൽ ചർച്ച ചെയ്യേണ്ടതും തീരുമാനം കൈക്കൊള്ളേണ്ടതും കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവരാണ്.
അതിനാൽ ഇക്കാര്യം യുഡിഎഫ് യോഗത്തിൽ ചർച്ചയ്ക്ക് വന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.