പാന്റ്സിനുള്ളിലൊളിപ്പിച്ച പെരുമ്പാമ്പുമായി വിമാനയാത്രക്കെത്തിയ 43കാരൻ പിടിയിൽ. ബോവ കോണ്സ്ട്രിക്ടർ എന്നയിനത്തിൽപ്പെട്ട ഈ പാമ്പുമായി ജർമനിയിലെ ഒരു എയർപോർട്ടിലാണ് ഒരാൾ എത്തിയത്.
ഇവിടെ നിന്നും ഇസ്രയേലിലേക്കു പോകുവാനായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം. ഇയാളുടെ പാന്റ്സിൽ അസാധാരണമായ വലിപ്പം ശ്രദ്ധിച്ച അധികൃതർ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തുന്നത്.
ഒരു ചെറിയ ബാഗിനുള്ളിൽ പാമ്പിനെ ഇട്ടതിനു ശേഷം ഈ ബാഗ് പാന്റ്സിനുള്ളിൽ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു ഇദ്ദേഹം. പാമ്പിന് ഏകദേശം 40 സെന്റീമീറ്റർ നീളമുണ്ടായിരുന്നു. പാമ്പുമായി വിമാനത്തിൽ യാത്ര ചെയ്യാനുള്ള രേഖകൾ കൈവശമില്ലാതിരുന്ന ഇയാളുടെ പക്കൽ നിന്നും പാമ്പിനെ പിടിച്ചെടുത്ത അധികൃതർ അതിനെ ബ്രാൻഡ്ബർഗിലുള്ള ഒരു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്.
അനുമതിയില്ലാതെ പാമ്പുമായി യാത്രയ്ക്ക് മുതിർന്ന് ഇയാളിൽ നിന്നും അധികൃതർ പിഴ ഈടാക്കിയിട്ടുണ്ട്.