വാഹനപ്രേമികളെയും ടെക് വിദഗ്ധരെയും ആകർഷിക്കാനായി ഒരു ഹാക്കിംഗ് മത്സരം സംഘടിപ്പിച്ചിരിക്കുന്നു. ടെസ്ല മോഡൽ 3 കാറിന്റെ സാങ്കേതികവിദ്യ ഹാക്ക് ചെയ്ത് സുരക്ഷാപാളിച്ച കണ്ടെത്തുകയാണ് മത്സരാർഥികൾക്കു മുന്നിലുള്ള കടന്പ. സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തുന്നതിന് ഹാക്കർമാരെ ഉത്തേജിപ്പിക്കുന്നതിനായി ആകെ 10 ലക്ഷം ഡോളറിന്റെ (ഏകദേശം 7.10 കോടി രൂപ) ഇനാം ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ലയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന പൊണ്2ഓണ്‍ ഹാക്കിംഗ് മത്സരത്തിലൂടെ ഗവേഷകർക്ക് 35,000 ഡോളർ മുതൽ 2.5 ലക്ഷം ഡോളർ വരെ വ്യക്തിഗതമായി സ്വന്തമാക്കാൻ കഴിയും. കണ്ടെത്തേണ്ടത് ഒന്നുമാത്രം മോഡൽ 3 വാഹനത്തിലെ സോഫ്റ്റ്വേറിലുള്ള തകരാർ.
ഒപ്പം ആദ്യ വിജയിക്ക് ടെസ്ല മോഡൽ 3 കാറും സമ്മാനമായി ലഭിക്കും. മാത്രമല്ല ടെസ്ലയുടെ വെബ്സൈറ്റിൽ ടെസ്ല സെക്യൂരിറ്റി റിസേർച്ചർ ഹാൾ ഓഫ് ഫെയിം എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
സോഫ്റ്റ്വേറുകളിലെ സുരക്ഷാ പാളിച്ചകൾ കണ്ടെത്തുന്ന ഗവേഷണമേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2007 മുതലാണ് പൊണ്3ഓണ്‍ മത്സരം ആരംഭിച്ചതെന്ന് സെക്യൂരിറ്റി സ്ഥാപനമായ ട്രെൻഡ് മൈക്രോയുടെ സീനിയർ ഡയറക്ടർ ബ്രയാൻ ഗോറെൻസ് പറഞ്ഞു.
2013ൽ 13 ഗവേഷകർ പൊണ്2ഓണ്‍ മത്സരത്തിൽ വിജയികളായപ്പോൾ 2014ൽ ഏഴും 2016ൽ രണ്ടു പേരുമാണ് വിജയികളായത്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ രണ്ടു പേർ മാത്രമാണ് ടെസ്ലയുടെ സമ്മാനത്തിന് അർഹരായത്.