കൊച്ചി: ആദ്യം ഒരാള്‍ പ്രണയം നടിച്ച് പീഡിപ്പിച്ചു. ആറു മാസത്തിനു ശേഷം മറ്റേയാളും. അതും പെണ്‍കുട്ടി ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോള്‍.അയല്‍വാസി പീഡിപ്പിച്ചതില്‍ മനം നൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് സൗത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ഒരു വര്‍ഷം മുന്‍പ് പീഡിപ്പിച്ച രണ്ട് കാമുകന്മാരെ അറസ്റ്റ് ചെയ്യുന്നത്. എറണാകുളം സ്വദേശി സിറില്‍ ജോബിസ് ജോര്‍ജ് (22), തൃപ്പൂണിത്തുറ സ്വദേശി നന്ദു (22) എന്നിവരാണ് പിടിയിലായത്.
പെണ്‍കുട്ടി ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഇരുവരും പീഡനം നടത്തിയത്. പെണ്‍കുട്ടിയുമായി വിവിധ സമയങ്ങളില്‍ ഇരുവരും പ്രണയത്തിലായിരുന്നു. ഈ സമയങ്ങളില്‍ പെണ്‍കുട്ടിയെ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. പിന്നീട് ഇരുവരും പെണ്‍കുട്ടിയില്‍ നിന്നും അകന്നിരുന്നു. ഇതിനിടയിലാണ് അയല്‍വാസിയായ ബിജു (43) പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്. പ്രോജക്ട് വര്‍ക്കിനുവേണ്ടി അയല്‍വാസിയായ ബിജുവിന്റെ വീട്ടില്സ്ഥിരമായി സന്ദര്‍ശനം നടത്താറുള്ള പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.
പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന പെണ്‍കുട്ടിയെ ബിജുവിന്റെ പീഡനം മാനസികമായി തളര്‍ത്തി. മാര്‍ക്ക് കുറഞ്ഞതിനെത്തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് ലൈംഗികമായി ചൂഷണത്തിനിരയാക്കിയ വിവരം പുറത്തായത്. ഇതിനുശേഷം പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
കഴിഞ്ഞ എട്ടിനാണ് പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റിയ കുട്ടി കഴിഞ്ഞദിവസം മരണത്തിനു കീഴടങ്ങിയിരുന്നു. മരണമൊഴിയിലാണ് താന്‍ പീഡനത്തിരയായ വിവരം പൊലീസിനോട് പറഞ്ഞത്. പെണ്‍കുട്ടിയുടെ മരണമൊഴിയിലാണ് നാല് വിദ്യാര്‍ത്ഥികളടക്കം അഞ്ച് പേര് പീഡിപ്പിച്ച കാര്യം പറയുന്നത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രധാന പ്രതിയായ ബിജുവിനെ അറസ്റ്റ് ചെയ്തത്. പൊലീസിനോട് കുറ്റം സമ്മതിച്ച ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബിജുവിനെ അറസ്റ്റ് ചെയ്ത ശേഷം പെണ്‍കുട്ടിയുമായി ബന്ധമുള്ള എല്ലാവരെയും പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നുമാണ് പെണ്‍കുട്ടിയുടെ പൂര്വ്വകാമുകന്മാരെ കണ്ടെത്തിയത്. ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതോടെ കേസില്‍ മൂന്ന് പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് തെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച് രണ്ട്പേരെകൂടിയാണ് പിടികൂടാനുള്ളത്. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് പ്രതികളും ഇപ്പോള്‍ റിമാന്‍ഡിലാണ്.