ചാത്തന്നൂർ: എഴുപത്തിയെട്ടുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവറും ഒാട്ടോറിക്ഷാ തൊഴിലാളിയുമായ വേളമാനൂർ കുന്നുപുറത്ത് വീട്ടിൽ മോഹനനെ (60) പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
വൃദ്ധയെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് ഇയാൾ പീഡനത്തിനിരയാക്കിയത്.
റബർ ടാപ്പിംഗിന് പോയിരുന്ന മകൻ തിരിച്ചെത്തിയപ്പോൾ അവശയായ നിലയിൽ മാതാവിനെ കാണുകയും പൊലീസിൽ പരാതി അറിയിക്കുകയുമായിരുന്നു. തുടർന്ന് വേളമാനൂർ ഒാട്ടോ സ്റ്റാൻഡിൽ നിന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
വൃദ്ധയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്ത്രീകളെ ശല്യം ചെയ്തത് സംബന്ധിച്ച് മോഹനനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പാരിപ്പള്ളി എസ്.ഐ രാജേഷ് പറഞ്ഞു.