ചേർത്തല: ബിഎസ്എൻഎൽ നെറ്റ്വർക്ക് കൃത്യമായി ലഭിക്കാത്തതിനാൽ ചേർത്തല പട്ടണത്തിന്റെ പരിസരപ്രദേശങ്ങളും കാളികുളം, തണ്ണീർമുക്കം പ്രദേശങ്ങളിലും ഉപഭോക്താക്കൾ ബുദ്ധിമുട്ട് നേരിടുന്നു. ഓഫീസുമായി ബന്ധപ്പെട്ട് 4ജി സിം വാങ്ങിയിട്ടും പ്രയോജനപ്പെടുന്നില്ല. ബിഎസ്എൻഎൽ ടവറുകളിലെ സാങ്കേതിക തകരാറാണ് കാരണമായി പറയുന്നത്.
പരാതി നൽകി ഒരാഴ്ചയായിട്ടും നടപടി എടുത്തിട്ടില്ല. ഈ നില തുടരുകയാണെങ്കിൽ ബിഎസ്എൻഎല്ലിന് എതിരേ സമരപരിപാടികൾ ആരംഭിക്കുമെന്ന് അസംഘടിത തൊഴിലാളി കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലജീവ് വിജയനും ജില്ല വൈസ്പ്രസിഡന്റ് പി.ആർ. സജീവും പറഞ്ഞു.