കൊച്ചിക്കാര്‍ക്കു സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ മടി! കൊച്ചിക്കാരുടെ സുരക്ഷിതബോധം വളരെ താഴ്ന്നതാണെന്ന് പഠനറിപ്പോര്‍ട്ട്

കൊ​ച്ചി: വാ​ഹ​നം ഓ​ടി​ക്കു​ന്പോ​ൾ കൊ​ച്ചി​യി​ലെ 70 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രും സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​റി​ല്ലെ​ന്നു പ​ഠ​നം. ഇ​ന്ത്യ​യി​ലെ സീ​റ്റ് ബെ​ൽ​റ്റ് ഉ​പ​യോ​ഗ​വും കു​ട്ടി​ക​ൾ​ക്കു​ള്ള റോ​ഡ് സു​ര​ക്ഷ​യും എ​ന്ന വി​ഷ​യ​ത്തി​ൽ നി​സാ​ൻ ഇ​ന്ത്യ​യും സേ​വ് ലൈ​ഫ് ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി കൊ​ച്ചി ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ പ​ത്തു ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണു കൊ​ച്ചി​ക്കാ​രു​ടെ സു​ര​ക്ഷി​ത​ബോ​ധം വ​ള​രെ താ​ഴ്ന്ന​താ​ണെ​ന്ന ക​ണ​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഭൂ​രി​ഭാ​ഗം കാ​റു​ക​ളി​ലും സീ​റ്റ് ബെ​ൽ​റ്റ് സൗ​ക​ര്യം ഉ​ണ്ടെ​ങ്കി​ലും അ​ത് ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രാ​ണ് അ​ധി​ക​വും. സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കേ​ണ്ട​ത് നി​യ​മ​പ്ര​കാ​രം നി​ർ​ബ​ന്ധ​മാ​ണെ​ന്ന് അ​റി​യാ​ത്ത​വ​ർ 40 ശ​ത​മാ​ന​മാ​ണ്. ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ൾ കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മ​ല്ലെ​ന്നു സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത 80 ശ​ത​മാ​നം പേ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു​ത​വ​ണ പോ​ലും ചോ​ദ്യ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു 90 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രും പ​റ​യു​ന്നു.

കു​ട്ടി​ക​ൾ​ക്കാ​യി ശ​ക്ത​മാ​യ റോ​ഡ് സു​ര​ക്ഷാ നി​യ​മം വേ​ണ​മെ​ന്നും സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത ഭൂ​രി​ഭാ​ഗം പേ​രും ആ​വ​ശ്യ​പ്പെ​ട്ടു. എം​ഡി​ആ​ർ​എ എ​ന്ന റി​സ​ർ​ച്ച് സ്ഥാ​പ​ന​മാ​ണ് ദേ​ശീ​യ ത​ല​ത്തി​ൽ ഈ ​പ​ഠ​നം ന​ട​ത്തി​യ​ത്. 6,306 നേ​രി​ട്ടു​ള്ള അ​ഭി​മു​ഖ​ങ്ങ​ളും വി​ദ​ഗ്ധ​രു​ടെ 100 അ​ഭി​മു​ഖ​ങ്ങ​ളും ര​ണ്ടു ഫോ​ക്ക​സ് ഗ്രൂ​പ്പ് ച​ർ​ച്ച​ക​ളും ഒ​രു ത​ത്സ​മ​യ സ്ഥ​ല​നി​രീ​ക്ഷ​ണ​വും ന​ട​ത്തി​യാ​ണ് പ​ഠ​നം സാ​ധ്യ​മാ​ക്കി​യ​ത്.

Related posts