തിരുവല്ല: പെരിങ്ങരയിൽ നെല്ലിന് കീടനാശിനി തളിച്ച രണ്ടു പേർ മരിച്ചു. കഴുപ്പിൽ കോളനിയിൽ സനൽകുമാർ( 42) ജോണി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ചയാണ് കീടനാശിനി തളിച്ചത്. തിരുവല്ല വേങ്ങലി പാടത്താണ് കീടനാശിനി തളിച്ചത്.ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ഇന്നലെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മരുന്നു തളിച്ച മറ്റു മൂന്നുപേർ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേ ഹങ്ങൾ പോസ്റ്റ്മോർ ട്ടത്തിനു ശേഷം ബന്ധു ക്കൾക്കു വിട്ടുകൊടു ക്കും.