സിനിമാമോഹിയായ ഒരു ചെറുപ്പക്കാരന്റെ ജീവിതകഥയുമായി എത്തുന്ന ‘ഷിബു’ എന്ന ചിത്രത്തിന്റെ പുതിയ ചലഞ്ച് ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ വീഡിയോ ഗാനം ടിക് ടോക് ആയി ചെയ്ത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അയച്ചു കൊടുക്കുക എന്നതാണ് ചലഞ്ച്. മത്സരത്തില്‍ വിജയിക്കുന്നവരെ കാത്തിരിക്കുന്ന 20,000 രൂപ ക്യാഷ് പ്രൈസാണ്. മത്സരത്തില്‍ ചില നിബന്ധനങ്ങള്‍ നല്‍കിയിട്ടുണ്ട്.
താഴെ പോസ്റ്ററില്‍ കാണുന്ന ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യുക. അപ്പോള്‍ ചെന്നെത്തുന്ന വീഡിയോ ഡബ്ബ്മാഷായോ മറ്റ് വീഡിയോ ആയോ ചെയ്ത് Shibu movie 2k19 എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് നിങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്യുക. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നവര്‍ Shibu Movie എന്ന പ്രെഫൈലില്‍ വീഡിയോ ടാഗ് ചെയ്തിരിക്കണം. ജനുവരി 31 വരെ പോസ്റ്റ് ചെയ്യുപ്പെടുന്ന വീഡിയോകള്‍ മാത്രമാണ് മത്സരത്തില്‍ പരിഗണിക്കുക.
മികച്ച വീഡിയോകള്‍ ഫൈനല്‍ റൗണ്ടിലേക്ക് സെലക്ട് ചെയ്യപ്പെടും. ലൈക്ക് നോക്കി മാത്രമല്ല, വീഡിയോയുടെ അവതരണവും കണ്ടന്റും വിലയിരുത്തിയ ശേഷമാകും വിജയിലെ തിരഞ്ഞെടുക്കുക. വിജയികളെ കാത്തിരിക്കുന്നത് 20,000 രൂപ ക്യാഷ് പ്രൈസാണ്. അര്ജുന് പ്രഭാകരന്, ഗോകുല്‍ രാമകൃഷ്ണന് എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ഷിബുവിലെ ആദ്യഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അലിയുകയായ് നെഞ്ചകം എന്ന ഗാനത്തിലെ രംഗം അടുത്തിടെ മലയാള സിനിമയില്‍ കണ്ട ഏറ്റവും നല്ല പ്രൊപ്പോസല്‍ സീനാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആനന്ദത്തിനു ശേഷം സച്ചിന് വാര്യര്‍ ഈണമിട്ട ഈ ഗാനമെഴുതിയിരിക്കുന്നത് മനു മഞ്ജിതാണ്. കാര്‍ത്തിക്കാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.
സിനിമാമോഹിയായ ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ‘ഷിബു’ പറയുന്നത്. തിയേറ്റര്‍ ജോലിക്കാരനായ പിതാവിലൂടെ സിനിമയെ പ്രണയിച്ചു തുടങ്ങുന്ന ചെറുപ്പക്കാരനാണ് ഷിബു. ആരാധകനില്‍ നിന്ന് സിനിമാ ലോകത്തേക്ക് വളരുന്ന ഒരു പ്രതിഭയാണ് ഇതില്‍ ഷിബു എന്ന കഥാപാത്രം. അസാധാരണത്വമൊന്നും തോന്നാത്ത ഈ കഥാഗതിക്കുള്ളില്‍ ആകര്‍ഷണീയമായ മറ്റൊരു കഥയും ഒളിച്ചിരിപ്പുണ്ട് എന്നതാണ് സവിശേഷത.