കോട്ടയം: തൃശൂർ സ്വദേശിനിയായ വീട്ടമ്മയെ അഞ്ചു വർഷം ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കനെ പോലീസ് പിടികൂടി. ഭർത്താവ് മരിച്ചുപോയ വീട്ടമ്മയെ വിവാഹവാഗ്ദാനം നൽകി കഴിഞ്ഞ അഞ്ചു വർഷമായി പീഡിപ്പിക്കുകയായിരുന്നു.
കോട്ടയം വെള്ളൂപ്പറന്പ് സ്വദേശിയും ബെസ്റ്റ് കണ്ട്രോൾ സ്ഥാപന മാനേജരുമായ അശോക് ബാബു (42)വാണു അറസ്റ്റിലായത്. ബുക്സ് ഗസ്റ്റ് ഹൗസിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്ത പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.