കൊച്ചി: ശബരിമല ദർശനത്തിന് അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ സമർപ്പിച്ച ഹർജി തള്ളി. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. പത്തനംതിട്ടയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹർജി തള്ളിയത്.
ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി ശബരിമല ദർശനത്തിന് അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സുരേന്ദ്രന്റെ ആവശ്യം തള്ളിയ ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനും ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രൻ റാന്നി കോടതിയെ സമീപിച്ചത്.
സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സുരേന്ദ്രന് കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം ലഭിച്ചത്. സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ കയറാന്‍ അനുമതിയില്ലെന്നായിരുന്നു പ്രധാന ഉപാധി.